അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞു മുഖ്യമന്ത്രി

കോട്ടയം: ഉദ്്ഘാടനത്തിനു മുമ്പേ അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞ്
മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ്
ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മറിയപ്പള്ളിയിലെ
അക്ഷരം മ്യൂസിയത്തിലെത്തിയ മുഖ്യമന്ത്രി 20 മിനിട്ടിലേറെ മ്യൂസിയത്തിൽ
ചെലവിട്ട ശേഷമാണ് മടങ്ങിയത്. ചരി്വത്രപണ്ഡിതനും അധ്യാപകനുമായ ഡോ. ്്എം.ആർ.
രാഘവവാര്യർ മ്യൂസിയത്തിലെ ഗാലറികളെക്കുറിച്ചു മുഖ്യമന്ത്രിക്കു
വിശദീകരിച്ചുകൊടുത്തു. സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ,
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫോട്ടോക്യാപ്ഷൻ: അക്ഷരം
മ്യൂസിയം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു ഡോ. എം.ആർ. രാഘവവാര്യർ
ഗ്യാലറികളെക്കുറിച്ചു വിശദീകരിച്ചുകൊടുക്കുന്നു. സഹകരണ-തുറമുഖം
വകുപ്പുമന്ത്രി വി.എൻ. വാസവൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ എന്നിവർ
സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!