മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച. ജൂബിലി ജംഗ്‌ഷന് സമീപത്ത് വച്ചാണ് കാറിൽ എത്തിയ സംഘം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഉടമകളെ ഇടിച്ചു വീഴ്ത്തിയത്.സംഭവത്തിൽ തൃശൂർ കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, നിഖിൽ,സജിത്ത് സതീഷ്, പ്രബിൻ ലാൽ എന്നിവർ തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. സംഘത്തിലുള്ള മറ്റ് അഞ്ചുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!