ആലപ്പുഴ : കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. വിദ്യാർഥികൾക്ക് ശാസ്ത്രരംഗങ്ങളിൽ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്ന ശാസ്‌ത്രോത്സവം 18 വരെ ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലാണ് നടക്കുന്നത്.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കരിയർ സെമിനാർ, എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിലെ വേദികളിൽ നടക്കും.
Situs Slot Online yang Menjamin Keuntungan Maksimal, cari di SIGMASLOT