കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോൽപ്പാദക സഹകരണ സംഘം (മിൽമ) മാറുന്നു. മിൽമ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ പ്ലാന്റ് ഒമ്പതിന് രാവിലെ 10ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നാടിന് സമർപ്പിക്കും. മിൽമയുടെ പ്രൊഡക്ട്സ് ഡെയറി നവീകരണ പദ്ധതി ശിലാസ്ഥാപനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിർമിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് ഷായ്‌ക്ക് കൈമാറും.
രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായാണ് തൃപ്പൂണിത്തുറ മിൽമ മാറുന്നത്. 16 കോടിയാണ് ആകെ മുതൽമുടക്ക്.
സൗരോർജനിലയം പ്രതിവർഷം 2.9 ദശലക്ഷം യൂണിറ്റുകൾ (ജിഡബ്ല്യുഎച്ച്) ഹരിതോർജം ഉൽപ്പാദിപ്പിക്കും. ഇതുവഴി പ്രതിവർഷം 1.94 കോടി രൂപ ഊർജച്ചെലവ് ഇനത്തിൽ ലാഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് മിൽമ എറണാകുളം യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു. ഓരോ വർഷവും ഏകദേശം 2400 മെട്രിക് ടൺ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ഒരുലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
top 10 legal steroids
References:
what type of steroids do Bodybuilders use – Urlscan.Io –
dwayne johnson hgh
References:
hgh dosierung frauen (https://hedgedoc.eclair.ec-lyon.fr/qx2dayb-sn-a7h0Yqrkedq)
hgh 4iu per day results bodybuilding
References:
Hgh 3 Iu Per Day (May22.Ru)