ശബരിമല തീർഥാടനം: എരുമേലിയിൽ അതിഥിത്തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ ക്യാമ്പ്

കാർഡുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആവാസ് ഇൻഷുറൻസ് പരിരക്ഷയും എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് തൊഴിൽവകുപ്പ് നവംബർ 6,7,8 തിയതികളിൽ
എരുമേലി വ്യാപാര ഭവനിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും. എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ അതിഥി തൊഴിലാളികളെയും ആധാർ കാർഡ്, നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ, തൊഴിലാളികളുടെ നാട്ടിലെ പോലീസ് സ്‌റ്റേഷന്റെ പേര് എന്നിവ സഹിതം തൊഴിലുടമകൾ/കരാറുകാർ ഈ ദിവസങ്ങളിൽ ക്യാമ്പുകളിൽ എത്തിച്ചു രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.) രജിസ്റ്റർ ചെയ്തവർക്ക് അതിഥി കാർഡ് ലഭിക്കും. കാർഡുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആവാസ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547655393,9496007105

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!