വെള്ളപ്രശ്‌നത്തിന് ജലഅതോറിട്ടി ബ്ലൂബ്രിഗേഡിനെ വിളിക്കാം

കോട്ടയം: ജല അതോറിട്ടി ലൈനുകളിലെ ചോർച്ചയും, ജലലഭ്യത സംബന്ധിച്ച അടിയന്തര അറ്റകുറ്റപ്പണികൾക്കുമായി ബ്ലൂ ബ്രിഗേഡിനെ ഫോണിൽ
വിളിക്കാം. അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള ജല അതോറിട്ടി സംവിധാനമാണ്
ബ്ലൂ ബ്രിഗേഡ്. കോട്ടയം നഗരസഭയിലും തിരുവാർപ്പ്, കുമരകം, പനച്ചിക്കാട്,
മണർക്കാട്, വിജയപുരം, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട, പാമ്പാടി,
നീണ്ടൂർ, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും ബ്ലൂ
ബ്രിഗേഡിന്റെ സേവനം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: കോട്ടയം നഗരസഭ വാർഡ്: 1-12, 30-44, 50-52, പനച്ചിക്കാട്,മണർക്കാട്, വിജയപുരം ഗ്രാമപഞ്ചായത്ത്: 8547638560.കോട്ടയം നഗരസഭ വാർഡ്, 13-29, 45-49 , തിരുവാർപ്പ്, കുമരകം ഗ്രാമപഞ്ചായത്ത്, 0481-2563701, 8547638558, 9188958568.നീണ്ടൂർ, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്: 8547638561.പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട, പാമ്പാടി ഗ്രാമപഞ്ചായത്ത് നമ്പർ : 8547638559.ജല അതോറിറ്റിയുടെ ഗോൾഫ്രീ നമ്പറായ 1916ലും ബന്ധപ്പെടാം.

8 thoughts on “വെള്ളപ്രശ്‌നത്തിന് ജലഅതോറിട്ടി ബ്ലൂബ്രിഗേഡിനെ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!