എസ്‌റ്റേ​റ്റി​ൽ ക​ള​നാ​ശി​നി ത​ളി​ച്ചു; ബോ​ധ​ര​ഹി​ത​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ൽ

എ​രു​മേ​ലി: റ​ബ​ർ എ​സ്റ്റേ​റ്റി​ൽ വ​നി​താ തൊ​ഴി​ലാ​ളി ടാ​പ്പിം​ഗ് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ തൊ​ട്ട​ടു​ത്ത് മ​റ്റൊ​രു തൊ​ഴി​ലാ​ളി ക​ള നാ​ശി​നി ത​ളി​ച്ച​തി​നെത്തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യി വീ​ണെ​ന്ന് പ​രാ​തി.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​നി​താ തൊ​ഴി​ലാ​ളി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് റ​ഫ​ർ ചെ​യ്തു. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ എ​രു​മേ​ലി പേ​രൂ​ർ​ത്തോ​ട് ഭാ​ഗ​ത്ത്‌ റ​ബ​ർ എ​സ്‌റ്റേ​റ്റി​ലാ​ണ് സം​ഭ​വം. പേ​രൂ​ർ​ത്തോ​ട് സ്വ​ദേ​ശി​നി ഐ​രേ​ക്കാ​വ് ഷീ​ബ ജോ​ർ​ജാ(44)ണ് ശാ​രീ​രി​കാസ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​വു​ക​യും ചെ​യ്ത​ത്. വി​വ​രം അ​റി​ഞ്ഞ് ഭ​ർ​ത്താ​വ് എ​ത്തി​യാ​ണ് എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മു​ഖ​ത്തും ശ​രീ​ര​ത്തും അ​ല​ർ​ജിയുടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ണെ​ന്ന് അ​റി​യി​ച്ച ഡോ​ക്ട​ർ​മാ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ക​ള നാ​ശി​നി​യി​ൽ നി​ന്നു​ണ്ടാ​യ തീ​വ്ര വി​ഷ​ബാ​ധ​യാ​ണ് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യ​തെ​ന്ന് സം​ശ​യ​മു​ണ്ട്.
സം​ഭ​വം സം​ബ​ന്ധി​ച്ച് എ​സ്റ്റേ​റ്റി​ൽ അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി​യെ​ന്ന് എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!