ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്

തിരുവനന്തപുരം : തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പർ ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ഗാർക്കി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.

സമാശ്വാസ സമ്മാനം

TA 434222 ,TB 434222, TC 434222, TD 434222,TE 434222 ,TH 434222, TJ 434222, TK 434222, TL 434222

രണ്ടാം സമ്മാനം (ഒരു കോടി വീതം 20 പേർക്ക്)

TD 281025, TJ 123040, TJ 201260, TB 749816, TH 111240 ,TH 612456,

ഓണം ബംപർ പുറത്തിറക്കിയത് മുതൽ വൻ വിൽപ്പനയായിരുന്നു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് വരെ 7135938 ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയത്. 1302680 ടിക്കറ്റുകളാണ് ഇതുവരെ ജില്ലയിൽ നിന്നും വിറ്റത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്. പാലക്കാട് കഴിഞ്ഞാൽ തിരുവനന്തപുരവും തൃശൂരുമാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

ഓണം ബംപറിന് മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്കാണ് ഇത് ലഭിക്കുക. നാലാം സമ്മാനമായി ഓരോ പരമ്പരയിലും 10 പേർക്ക് വീതം അഞ്ചു ലക്ഷവും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷവുമാണ് . സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

error: Content is protected !!