മെമു സർവീസ് വൈകുന്നേരവും വേണം :ആന്റോ ആന്റണി എം പി

ന്യൂ ദൽഹി :യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം റൂട്ടിൽ വൈകുന്നേരവുംകൂടി മെമു സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ആന്റോ ആന്റണി എം പി   കത്ത് നൽകി. ഇന്ന് ആരംഭിച്ച പുതിയ സർവീസ് ഉച്ചയ്ക്ക് 1.30ന് തിരികെ കൊല്ലത്ത് അവസാനിക്കുകയാണ്.
നാലുമണിക്ക് ശേഷം കോട്ടയം റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ അഭാവം മൂലം
യാത്രാക്ലേശം ഏറെ രൂക്ഷമായതിനാൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നത്
യാത്രക്കാർക്ക് വളരെ ഗുണകരമാവും. വൈകിട്ട് ഏഴുമണിക്ക്
ശേഷം മാത്രമാണ് കൊല്ലത്തു നിന്നും വഞ്ചിനാട് പുറപ്പെടുകയുള്ളൂ. ആയതിനാലാണ്
റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്..

error: Content is protected !!