മുക്കൂട്ടുതറ:ഇടകടത്തി മനയത്തുമാലിൽ എം.സി.ചെറിയാൻ (കുഞ്ഞുമോൻ–78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ചാത്തൻതറ മിൽമ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും കുറുമ്പൻമുഴി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി മുൻ സെക്രട്ടറിയും ആണ്. ഭാര്യ: ഇടകടത്തി തൊട്ടിപറമ്പിൽ അന്നമ്മ. മക്കൾ: ഷിജോ രാജു (ഗവ. ഹൈസ്കൂൾ പാമ്പനാർ), ഷീന സ്കറിയ (എംഎംഐ ഐടിഐ, പൊത്തൻപുറം), ഷിനി സോജി, മാത്യു ചെറിയാൻ. മരുമക്കൾ: ടി.എം.രാജു അഞ്ചുപങ്കിൽ (എംബിസി എൻജിനീയറിങ് കോളജ്, പീരുമേട്), സ്കറിയ എം.സി.മണലുംമാക്കൽ പാമ്പാടി (പ്രധാനാധ്യാപകൻ ഗവ. യുപിഎസ് ചീരംകുളം), സോജി മാത്യു പൂവത്തുശ്ശേരിൽ വാഴൂർ, സ്റ്റാനി മാത്യു മാലിത്തറ കുമരകം.