വന്യജീവി വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി’ വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 5ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്യും. ട്രൈബൽ ഫുഡ് ഫെസ്റ്റ്‌ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും. കൾച്ചറൽ ഫെസ്റ്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പുസ്‌തകമേള, വന്യജീവി ഫോട്ടോ പ്രദർശനം, ആദിവാസി പാരമ്പര്യകലകളുടെ അവതരണം, സാംസ്‌കാരിക പരിപാടികൾ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ചർച്ചകൾ, കലാമേള തുടങ്ങിയവയും ഉണ്ടാകും.

error: Content is protected !!