കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്‌

കോട്ടയം :ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്‌ നടത്തും.
കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുന്നത്. ഇതിൽ വാഹനാപകട കേസ്സുകൾ, വിവാഹ സംബന്ധമായ കേസ്സുകൾ, വസ്തുതർക്കകേസ്സുകൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാലുവേഷൻ കേസ്സുകൾ എന്നിവയാണ് പരിഗണിക്കുന്നത്.
കൂടാതെ ഇതര തർക്കങ്ങളായ 1596 കേസ്സുകളും ഇതിൽ പരിഗണിക്കപ്പെടുന്നതാണ്
കക്ഷികളുടെ താൽപര്യപ്രകാരം നിലവിലുള്ള കേസ്സുകൾ അദാലത്തിൽ പരിഗണിക്കാൻ കോടതികളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് എല്ലാത്തരം പരാതികളും ഈ അദാലത്തി ല്‍ പരിഗണിക്കും.

പരാതികള്‍ താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയില്‍ നേരിട്ടോ തപാൽ മുഖനെയോ ഒക്ടോബര്‍ മാസം 1 ആം തീയതിക്കു മുമ്പ് നൽകാം
വിശദ വിവരങ്ങളൾക്കും, സംശയ നിവാരണത്തിനും അതാതു താലുക്ക് ലീഗല്‍ സർവ്വിനസസ് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അദാലത്തിന്റെവ തീരുമാനം അന്തിമമാണ്‌ അതിന്മേൽ അപ്പീൽ സാധ്യമല്ല
കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റി 04812572422
താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, കോട്ടയം 04812578827
താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി 04828225747
താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, ചങ്ങനാശ്ശേരി 04812421272
താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, പാലാ 04822216050
താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, വൈക്കം 04829223900

error: Content is protected !!