കോട്ടയം: പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ
പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ച ഒന്നേകാൽ കോടി
രൂപ ചെലവിട്ടു കോട്ടയം ജനറൽ ആശുപത്രിയിൽ നിർമിച്ച ഇന്റഗ്രേറ്റഡ് പബ്ലിക്
ഹെൽത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസനവകുപ്പ് മന്ത്രി വീണാ
ജോർജ്ജ് നിർവ്വഹിച്ചു.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 96 ലക്ഷം രൂപ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾക്കും
ബാക്കി തുക അത്യാധുനിക ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ്
ചെലവഴിച്ചിരിക്കുന്നത്. ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി എന്നീ
വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്നും
റഫറൽ ആയി ലഭിക്കുന്ന ലബോറട്ടറി പരിശോധനകൾ ഹബ്ബ് ആൻഡ് സ്പോക്ക് രീതിയിൽ
കുറഞ്ഞ നിരക്കിൽ ചെയ്യാൻ ലാബിലൂടെ സാധിക്കും.ചടങ്ങിൽ തിരുവഞ്ചൂർ
രാധാകൃഷ്ണൻ എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ
കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ പി. എസ് പുഷ്പമണി, നഗരസഭാംഗം സിൻസി പാറയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ്
സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ്് ഡോ. എം. ശാന്തി, സ്റ്റാഫ്
വെൽഫയർ കമ്മിറ്റി പ്രസിഡന്റ് പി. വിനോദ്, ലേ സെക്രട്ടറി ആൻഡ് ട്രഷറർ ബിനോയ്
മധു പി. ബാബു, ആർ.എം.ഒ: ഡോ. ആശാ പി. നായർ, മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന സനൽ,
നഴ്സിങ് സൂപ്രണ്ട് കെ. രതി, ആശുപത്രി വികസനസമിതി അംഗങ്ങളായ എം.കെ.
പ്രഭാകരൻ, ബോബൻ തോപ്പിൽ, പി.കെ. ആനന്ദക്കുട്ടൻ, എൻ.കെ. നന്ദകുമാർ, പോൾസൺ
പീറ്റർ, സാബു മാത്യു, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീഖ്, സ്റ്റീഫൻ
ജേക്കബ്ബ്, ഗൗതം എം. നായർ, എന്നിവർ പ്രസംഗിച്ചു. ഫോട്ടോക്യാപ്ഷൻ: കോട്ടയം
ജനറൽ ആശുപത്രിയിൽ നിർമിച്ച ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബിന്റെ
ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ്ജ്
നിർവ്വഹിക്കുന്നു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ജോൺ വി.
സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ സമീപം.