പീരുമേട് മത്തായികൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. മുണ്ടക്കയം,എരുമേലി, സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

 പീരുമേട്  :മത്തായികൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. മുണ്ടക്കയംഎരുമേലി, സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.നിരവധി തവണ കരണം മറിഞ്ഞ കാർ മരത്തിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കാർ യാത്രികരായ മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപെട്ടു. എരുമേലി സ്വദേശികളായ ഹരിപ്രിയ (17), അബിഷല (17), മുണ്ടക്കയം സ്വദേശിജസ്റ്റിൻ (19) എന്നിവർക്കാണ് പരുക്കേറ്റത്. കുമളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്. പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!