ഇ​ന്നു നി​ശ​ബ്‌ദ പ്ര​ചാ​ര​ണം;നാ​ളെ ബൂ​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക്.
നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് വി​​​ധി​​​യെ​​​ഴു​​​ത്ത്.

25 ദി​​​വ​​​സം നീ​​​ണ്ട പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു
കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്നു നി​​​ശ​​​ബ്‌​​ദ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ദി​​​നം. അ​​​ടു​​​ത്ത 24
മ​​​ണി​​​ക്കൂ​​​റി​​​ൽ വി​​​ധി​​​യെ​​​ഴു​​​ത്തു തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്നു
പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ നേ​​​രി​​​ൽ കാ​​​ണാ​​​ൻ ശ്ര​​​മി​​​ക്കും.
സം​​​സ്ഥാ​​​ന​​​ത്തെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 883 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്.
നൂ​​​റി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ്
പ്ര​​​തീ​​​ക്ഷ. മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​വു​​​മാ​​​യി മൂ​​​ന്നാം​​​ ത​​​വ​​​ണ​​​യും അ​​​ധി​​​കാ​​​ര​​​മു​​​റ​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ നേ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​യാ​​​യി മാ​​​റു​​​മെ​​​ന്നു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​യും പ​​​റ​​​യു​​​ന്നു.
24 ഓ​​​ക്സി​​​ല​​​റി ബൂ​​​ത്തു​​​ക​​​ൾ അ​​​ട​​​ക്കം 30,495 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു
ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ചൂ​​​ട് ക്ര​​​മീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബൂ​​​ത്തു​​​ക​​​ളി​​​ൽ
കു​​​ടി​​​വെ​​​ള്ളം, വി​​​ശ്ര​​​മി​​​ക്കാ​​​നു​​​ള്ള ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​യു​​ണ്ടാ​​കും.
ഉ​​​ത്സ​​​വാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ
അ​​​ല​​​ങ്ക​​​രി​​​ക്കും.85 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 2.07 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 98 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ
യു.​​​കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. 1.46 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ 40 ശ​​​ത​​​മാ​​​നം​​പേ​​​ർ വോ​​​ട്ട്
രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്നു ഉ​​​ച്ച​​​യ്ക്ക​​​കം എ​​​ല്ലാ​​​വ​​​രും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. 160
ക​​​മ്പ​​​നി കേ​​​ന്ദ്രസേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം 76,000 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം
ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​യോ​​ഗി​​ക്കും.സം​​​സ്ഥാ​​​ന​​​ത്ത് 2,71,42,952 വോ​​​ട്ട​​​ർ​​​മാ​​​രെ കൂ​​​ടാ​​​തെ 53,984 സ​​​ർ​​​വീ​​​സ് വോ​​​ട്ട​​​ർ​​​മാ​​​രു​​​മു​​​ണ്ട്.
പ്ര​​​വാ​​​സി​​​ വോ​​​ട്ട​​​ർ​​​മാ​​​രാ​​​യി ഇ​​​ത്ത​​​വ​​​ണ 2,42,093 പേ​​​രു​​​ണ്ട്. ന​​​ല്ലൊ​​​രു ശ​​​ത​​​മാ​​​നം​​ പേ​​​ർ
വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു നാ​​​ട്ടി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന വോ​​​ട്ട​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് കൂ​​​ടാ​​​തെ മ​​​റ്റു 11 രേ​​​ഖ​​​ക​​​ൾകൂ​​​ടി വോ​​​ട്ടു ചെ​​​യ്യാ​​​ൻ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
ഓ​​​ഫീ​​​സ​​​ർ പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!