അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം
ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിലെ സ്വീപ് തയ്യാറാക്കിയ ജെന്‍സി ആന്‍തം
മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. കളക്ടറേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തിളങ്ങിയ മലയാളി താരം ആരോണ്‍ ജോര്‍ജാണ്
പാട്ടു പുറത്തിറക്കിയത്. തൊട്ടു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും
ചലച്ചിത്ര നടന്‍ ഇന്ദ്രജിത്ത്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം,
എഴുത്തുകാരന്‍ ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍
പങ്കുവച്ചു. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക്
വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ്് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷനു(സ്വീപ്)
വേണ്ടി ദിവ്യ എ. ദിവാകരന്‍ ചിട്ടപ്പെടുത്തിയ ‘വോട്ട് അത് നിന്നവകാശം’ എന്നു
തുടങ്ങുന്ന ഗാനം ദിവ്യയും റാപ്പര്‍മാരായ മാഡിസ്റ്റയും രാക്ഷസും
ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.വോട്ടവകാശത്തിന്റെ വില
തിരിച്ചറിഞ്ഞ് ക്യത്യമായി പോളിംഗ് ബൂത്തിലെത്താന്‍ യുവതീയുവാക്കള്‍ ജാഗ്രത
പുലര്‍ത്തണമെന്ന് ആരോണ്‍ നിര്‍ദേശിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആരോണിനെ ആദരിച്ചു. തെരഞ്ഞെടുപ്പ്
കമ്മീന്റെ നിരീക്ഷകന്‍ ഗുഞ്ജന്‍ ഭാരതി മിശ്ര, സ്വീപ് നോഡല്‍ ഓഫീസര്‍ പി.എ
അമാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ബസേലിയോസ് കോളജ് വിദ്യാര്‍ഥിനികള്‍
ഫ്‌ളാ്ഷ് മോബ് അവതരിപ്പിച്ചു. വിവിധ കോളജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്
അംഗങ്ങളും പങ്കെടുത്തു.ഫോട്ടോ ക്യാപ്ഷന്‍….1.വോട്ടര്‍
ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം കളക്ടറേറ്റില്‍ ജെന്‍ സി ആന്‍തം
പുറത്തിറക്കി ക്രിക്കറ്റ് താരം ആരോണ്‍ ജോര്‍ജ് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!