എരുമേലി :നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പര്യടനത്തിന്റെ ഭാഗമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ, കണമല, മുക്കംപെട്ടി, ഏയ്‌ഞ്ചൽ വാലി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.
പര്യടനത്തിന്റെ ഭാഗമായി വിവിധ മതസ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ എത്തി വിശ്വാസികളുമായി സൗഹൃദസംഭാഷണം നടത്തി പിന്തുണ അഭ്യർത്ഥിച്ചു.
പര്യടനത്തിൽ ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജ്ജുട്ടി, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, മുക്കൂട്ടുതറ ഏരിയ കമ്മിറ്റി അംഗം ഗിരീഷ്‌കുമാർ, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി ടി.ഡി. സോമൻ, കെ.സി.(എം) എരുമേലി വർക്കിംഗ് പ്രസിഡന്റ് ജോബി ജോസ് നിലവപിഴിക, ആർ. ധർമകീർത്തി, സി.കെ. സന്തോഷ്കുമാർ, പഞ്ചായത്ത് അംഗം ശാലിനി രാജേഷ് എന്നിവർ പങ്കെടുത്തു.
