കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് സ്കൂളുകളിൽനിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപക അനധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം മാർച്ച് 14-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളിസെൻ്റ്. ഡോമിനിക്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. കാഞ്ഞിരപ്പള്ളി രൂപതാ സിഞ്ചെല്ലൂസ് വെരി.റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. തദവസരത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ്. ഡോമിനിക്സ് കത്തീദ്രൽ വികാരി ആർച്ച് പ്രീസ്റ്റ് വെരി. റവ. ഫാദർ. കുര്യൻ താമരശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജീമോൻ ജേക്കബ് പി, അഡ്വ. എബ്രാഹം മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
