​ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി എ​യ​ർ ഇ​ന്ത്യ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി എ​യ​ർ ഇ​ന്ത്യ.
യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 350 സീ​റ്റു​ക​ളു​ള്ള ബോ​യിം​ഗ് 777 വി​മാ​നം മും​ബൈ​യി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

മൂ​ന്നി​ന് രാ​ത്രി വൈ​കി ഡ​ൽ​ഹി​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്ക് ബോ​യിം​ഗ് 787-9 വി​മാ​ന​വും നാ​ലി​ന് പു​ല​ർ​ച്ചെ മും​ബൈ​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്ക് മ​റ്റൊ​രു വി​മാ​ന​വു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ പേ​ർ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.
ഇ​ൻ​ഡി​ഗോ, ഇ​ത്തി​ഹാ​ദ്, എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സു​ക​ൾ​ക്ക് പി​ന്നാ​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും നേ​ര​ത്തെ നി​യ​ന്ത്രി​ത സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​ത് മ​ല​യാ​ളി​ക​ൾ​ക്ക​ട​ക്കം വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്ന് 10 സ​ർ​വീ​സു​ക​ൾ ഇ​തി​നോ​ട​കം ഇ​ൻ​ഡി​ഗോ തു​ട​ങ്ങി. ജി​ദ്ദ​യി​ൽ​നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മാ​ണ് സ​ർ​വീ​സു​ക​ൾ.
മ​സ്ക​റ്റ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങി. വി​ദേ​ശ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​യ്‌​ക്ക് വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി, മും​ബൈ, മം​ഗ​ളൂ​രൂ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​ച്ചി​റ​പ്പ​ള്ളി
എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!