എരുമേലി :കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനവും, ലോക്കർ ഉദ്ഘാടനവും,മികച്ച കർഷകരെ ആദരിക്കലും 2026 ഫെബ്രുവരി 28-)0 തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് എരുമേലി (പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം ) വച്ച് നടക്കും . നവീകരിച്ച എരുമേലി ശാഖയുടെ ഉദഘാടനവും ലോക്കർ ഉദഘാടനവും,മികച്ച കർഷകരെ ആദരിക്കലും പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ്മാർ, മത-രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച് സംസാരിക്കുന്നതാണ്. ബാങ്കിൽ സ്വർണ്ണ പണയ വായ്പ്പയും, പ്രതിമാസ സമ്പാദ്യ പദ്ധതിയും ആരംഭിക്കുന്നതാണ്.ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും .
