പമ്പാനദിയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പ്ലസ്ടു വിദ്യാർത്ഥികളെയും മരിച്ച നിലയില്‍ കണ്ടെത്തി

റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പ്ലസ്ടു വിദ്യാർത്ഥികളെയും മരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്കൂൾ വിദ്യാർത്ഥികളായ ക്രിസ് ബിജു (17), ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകനാണ് ക്രിസ്. കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകനാണ് ജോഷിൻ..തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പത്തംഗ സംഘത്തോടൊപ്പമാണ് വിദ്യാർത്ഥികൾ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാന്‍ എത്തിയത്. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെടുക ആയിരുന്നു. കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്രിസ് ബിജുവും അപകടത്തിൽപ്പെട്ടത്. പുഴയിലെ ഒഴുക്കും അപകടസാധ്യതയും കണക്കിലെടുത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്ക് പിൻവാങ്ങേണ്ടി വന്നു.സ്കൂബ ടീം നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും കണ്ടെടുത്തത്.ജലാശയങ്ങളിൽ പരിശീലനം ഇല്ലാതെ നീന്താൻ ഇറങ്ങുന്നത് ഏറെ അപകടം വിളിച്ചുവരുത്തും നമ്മുടെ വിലപ്പെട്ട ജീവനുകൾ നഷ്ടമാക്കും ഏറെ ജാഗ്രത പുലർത്തുക……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!