വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും മ​ത്സ​രി​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​രേ മ​ന​സോ​ടെ മ​ത്സ​രി​ച്ചു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി. എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക്
കോ​ട്ട​യ​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ഒ​ര​ക്ഷ​രം ഈ ​ര​ണ്ടു കൂ​ട്ട​രും ഉ​രി​യാ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് കേ​ശ​വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​സ് കെ.​മാ​ണി, ജാ​ഥാം​ഗ​ങ്ങ​ളാ​യ കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ, പി.​പി. സു​നീ​ര്‍ എം​പി, ബി​നോ​യ് ജോ​സ​ഫ്, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, എം.​കെ. പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് വൈ​ക്കം
വി​ശ്വ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍,
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ല്‍​കു​മാ​ര്‍, ലോ​പ്പ​സ് മാ​ത്യു,
വി.​കെ. സ​ന്തോ​ഷ്‌​കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, കെ.​എം.
രാ​ധാ​കൃ​ഷ്ണ​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷ​​ത്തി​​നി​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ വ​​ന്‍ വി​​ക​​സ​​ന മു​​ന്നേ​​റ്റം
സാ​​ധി​​ച്ച​​താ​​യും ഇ​​ട​​തു​​സ​​ര്‍​ക്കാ​​ര്‍ ആ​​യി​​രം​​ കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ പ​​ദ്ധ​​തി ച​​ങ്ങ​​നാ​​ശേ​​രി​​ക്ക​​് അനു​​വ​​ദി​​ച്ച​​താ​​യും ജോ​​സ് കെ.​ ​മാ​​ണി എം​​പി.
എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി ന​​യി​​ക്കു​​ന്ന എ​​ല്‍​ഡി​​എ​​ഫ് മ​​ധ്യ​​മേ​​ഖ​​ലാ വി​​ക​​സ​​നമു​​ന്നേ​​റ്റ ജാ​​ഥ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ന​​ല്‍​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
സ​​ര്‍​ക്കാ​​രി​​ല്‍​നി​​ന്നു വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ ചോ​​ദി​​ച്ചു​​വാ​​ങ്ങു​​ന്ന​​തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ല്‍​എ ജോ​​ബ് മൈ​​ക്കി​​ളി​​ന്‍റെ ഇ​​ട​​പെ​​ട​​ല്‍ പ്ര​​ശം​​സ​​നീ​​യ​​മാ​​ണെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി
കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ഇ​​ട​​തു​​സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കി​​യ ക്ഷേ​​മ​​പെ​​ന്‍​ഷ​​ന്‍ കേ​​ര​​ള​​ത്തി​​ലെ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​ണെ​​ന്നും ക​​ഴി​​ഞ്ഞ പ​​ത്തു വ​​ര്‍​ഷ​​മാ​​യി കേ​​ര​​ളം സം​​ഘ​​ര്‍​ഷ​​ങ്ങ​​ളും ക​​ലാ​​പ​​ങ്ങ​​ളു​​മി​​ല്ലാ​​ത്ത നാ​​ടാ​​യി മാ​​റി​​യെ​​ന്നും ജോ​​സ് പ​റ​ഞ്ഞു. തി​​രു​​വ​​ല്ല​​യി​​ലെ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ജി​​ല്ലാ അ​​തി​​ര്‍​ത്തി​​യാ​​യ ച​​ങ്ങ​​നാ​​ശേ​​രി ളാ​​യി​​ക്കാ​​ട്
എ​​ത്തി​​ച്ചേ​​ര്‍​ന്ന ജാ​​ഥ​​യെ എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​കെ. സ​​ന്തോ​​ഷ് കു​​മാ​​ര്‍, മ​​റ്റു ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ചേ​​ര്‍​ന്നു സ്വീ​​ക​​രി​​ച്ചു.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ളാ​​യി​​ക്കാ​​ട് പാ​​ലാ ​​ത്ര​​ച്ചി​​റ ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ ജാ​​ഥ​​യെ സ്വീ​​ക​​രി​​ച്ച് റെ​​യി​​ല്‍​വേ ജം​​ഗ്ഷ​​നി​​ലും അ​​വി​​ടെ​നി​​ന്ന് തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ ജാ​​ഥാ ക്യാ​​പ്റ്റ​​നെ​​യും മ​​റ്റ് ജാ​​ഥാം​​ഗ​​ങ്ങ​​ളെ​​യും സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി​​ച്ചു. തു​​ട​​ര്‍​ന്ന് ജാ​​ഥ​​യെ ന​​ഗ​​ര​​ത്തി​​ലൂ​​ടെ സ്വീ​​ക​​രി​​ച്ച് സ​​മ്മേ​​ള​​ന​​വേ​​ദി​​യാ​​യ പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​ന​​ത്തേ​​ക്കാ​​ന​​യി​​ച്ചു. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, എ​​ല്‍​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ കെ.​​കെ.​ ശൈ​​ല​​ജ എം​​എ​​ല്‍​എ, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, പ്ര​​മോ​​ദ് നാ​​രാ​​യ​​ണ​​ന്‍ എം​​എ​​ല്‍​എ, പി.​​കെ. ബി​​ജു, പി.​​പി. സു​​നീ​​ര്‍ എം​​പി, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, കെ.​​ഡി.​​സു​​ഗ​​ത​​ന്‍, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ്പ​​റ​​മ്പി​​ല്‍, കെ.​​സി ജോ​​സ​​ഫ്, ബേ​​ബി ഉ​​ഴു​​ത്തു​​വാ​​ല്‍, വി​​ജി എം. ​​തോ​​മ​​സ്,
ഔ​​സേ​​പ്പ​​ച്ച​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, ബോ​​ബ​​ന്‍ തെ​​ക്കേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!