കാഞ്ഞിരപ്പള്ളി :ഇല്ലത്തു പറമ്പിൽ കുടുംബ കൂട്ടായ്മയുടെ നാലാമത് വാർഷികം കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ നടന്നു.ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് ഗഫൂർ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി. ഇക്ബാൽ ഇല്ലത്തു പറമ്പിൽ, നജീബ് ഇല്ലത്തു പറമ്പിൽ, യാസർ അൻസാർ എന്നിവർ സംസാരിച്ചു.വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇക്ബാൽ ഇല്ലത്തു പറമ്പിൽ (ദേശാഭിമാനി ), ബിസിനസ്സുകാരായ നജീബ് ഇല്ലത്തുപറമ്പിൽ, ഗഫൂർ ഇല്ലത്തുപറമ്പിൽ എന്നിവരെ ചീഫ് വിപ്പ് മെമൻ റ്റോ നൽകി ആദരിച്ചു.വിവിധ കലാപരിപാടികളുo മൽസരങ്ങളും ഉണ്ടായിരുന്നു.

