പൊതുവിഭാഗം (വെള്ള ) (നീല ) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക് ) തരം മാറ്റുന്നതിനുള്ള അപേക്ഷ

കാഞ്ഞിരപ്പള്ളി :പൊതുവിഭാഗം (വെള്ള ) (നീല ) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക് ) തരം മാറ്റുന്നതിനുള്ള അപേക്ഷകൾ 24/01/2026 മുതൽ 13/02/2026 വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. അർഹരായ പൊതുവിഭാഗം(വെള്ള ) എൻ.പി .എസ് (നീല ) കാർഡ് ഉടമകൾ അംഗീകൃത അക്ഷയ സെൻറർ വഴിയോ, സിറ്റിസൺ ലോഗിൻ വഴിയോ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ BPL സാക്ഷ്യപത്രം ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കണം. സർക്കാർ/ പൊതുമേഖലാ/ സഹകരണ മേഖലയിലുള്ള സ്ഥിരജീവനക്കാർ/ 1000 സ്‌ക്വയർ ഫീറ്റ് ൽ അധികം വിസ്താരമുള്ള വീടുള്ളവർ, 1 ഏക്കർ ൽ അധികം ഭൂമിയുള്ളവർ, 25000/- രൂപയിൽ അധികം മാസവരുമാനമുള്ളവർ , നാല് ചക്ര വാഹനമുള്ളവർ എന്നീ വിഭാഗക്കാർ ഉൾപ്പെട്ട കാർഡ് ഉടമകൾ തരം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതില്ല എന്ന് പൊതുവിതരണ വകുപ്പ് അധികാരികൾ അറിയിച്ചു.

One thought on “പൊതുവിഭാഗം (വെള്ള ) (നീല ) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക് ) തരം മാറ്റുന്നതിനുള്ള അപേക്ഷ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!