25 ന് എം ഇ എസ് കോളേജിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഉണ്ടായിരിക്കും എരുമേലി :എരുമേലി എം ഇ എസ് കോളേജിൻ്റെ 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജനുവരി 23 മുതൽ 26 വരെ തിയതികളിൽ മെഗാ ഫെസ്ററും പ്രദർശനവും -“കലിസ്‌റ്റോ” നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെഗാ ഫെസ്റ്റ് വെളളിയാഴ്ച രാവിലെ പത്തിന് എം ജി സർവ്വകലാശാല വൈസ് ചാൻസലർ പ്രഫ: സി ടി അവിന്ദകുമാർ ഉൽഘാടനം ചെയ്യും.എം ഇ എസ് സെൽഫ് ഫിനാൻസിങ് കോളേജ് കമ്മിറ്റി അധ്യക്ഷൻ ഡോ: റഹീം ഫസൽ മുഖ്യ പ്രഭാഷണം
നടത്തും .വൈകുന്നേരം നാലിന് നടക്കുന്ന കലാസാംസ്ക്കാരിക സന്ധ്യ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി എ ഷമീർ ഉൽഘാടനം ചെയ്യും.വൈകുന്നേരം 6.30ന് സുധീപ് ഗുരുക്കൽ അവതരിപ്പിക്കുന്ന കളരി പയറ്റ് ഉണ്ടായിരിക്കും. 24 ന് നടക്കുന്ന കോളേജ് തല മൽസരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉൽഘാടനം ചെയ്യും. സിനിമാ താരം അശ്വിൻ ജോസ് മുഖ്യാതിഥിയായിരിക്കും. നാലിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനവും കലാസന്ധ്യയും ആന്റോ ആൻ്റണി എംപി ഉൽഘാടനം ചെയ്യും. 25 ന് എം ഇ എസ് കോളേജിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഉണ്ടായിരിക്കും. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്യും.പൂർവ്വ വിദ്യാർത്ഥി സംഗമം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും .വൈകുന്നേരം 5 ന് ചേരുന്ന സമാപന സമ്മേളനം
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.എം.ഇ എസ് കോളേജ് വൈസ് ചെയർമാൻ ടി എസ് റഷീദ്, സെക്രട്ടറി സി യു അബ്ദുൽ കരീം, ട്രഷറർ പി എ ഇർഷാദ് പഴയ താവളം, കോളേജ് പ്രിൻസിപ്പൽ ഷംലാ ബീഗം, കെ എസ് ജിതേഷ്, വിഎച്ച് മജിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.







