ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് കോട്ടയം വിദ്യാഭ്യാസ ജില്ലാതല മത്സരം ഇന്ന്

കോട്ടയം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾവിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസജില്ലാതല മത്സരം ജനുവരി 22ന് (വ്യാഴാഴ്ച) നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ ഒൻപതു മുതൽ വിദ്യാഭ്യാസജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം(കോട്ടയം വിദ്യാഭ്യാസ ജില്ല), എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ് (കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല), സെൻറ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ (പാലാ വിദ്യാഭ്യാസ ജില്ല), എസ്.ഡി സ്‌കൂൾ ഹാൾ കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല) എന്നിവയാണ് കോട്ടയം ജില്ലയിലെ മത്സര വേദികൾ.

വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ചുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ടുലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമൻറോയും നൽകും.

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തിൽ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

One thought on “ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് കോട്ടയം വിദ്യാഭ്യാസ ജില്ലാതല മത്സരം ഇന്ന്

  1. Cosplay kültürünü Türkiye’de yaygınlaştıran önemli bir dijital merkez olan https://cospier.com hem yeni başlayanlar hem de deneyimli cosplayer’lar için kapsamlı içerikler sunuyor. Sitede karakter seçimi, kostüm üretimi, etkinlik takvimi ve yol arkadaşı bulma gibi birçok alanda rehberlik sağlanıyor. Cosplay’e ilgi duyan herkesin, güncel ve yerel bilgiye ulaşabileceği bu platform, aynı zamanda topluluğun buluşma noktası olma görevini başarıyla üstleniyor. Cospier, cosplay severler için ideal bir başlangıç noktasıdır.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!