എരുമേലി :എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിൽ പുതുതായി സ്കൗട്ട് – കബ് യൂണിറ്റ് ആരംഭിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് പ്രശാന്ത് തോമസ്
അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗം അഭിരാമി ദേവരാജ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് പ്രശാന്ത്
തോമസ്, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ് സെക്രട്ടറി
പി എസ് അജയൻ, സിനി വർഗീസ്, ജോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ അച്ചടക്കം കൃത്യനിഷ്ഠ,
ശുചിത്വ ശീലങ്ങൾ, സമഭാവന തുടങ്ങിയ നല്ല ശീലങ്ങൾ ആർജിച്ചെടുക്കുവാൻ കബ്
ഉപകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി. എസ്. അജയൻ ഉദ്ബോധിപ്പിച്ചു. കബ്
കുട്ടികളെ സ്കാർഫും തൊപ്പിയും ധരിപ്പിച്ചു സ്വാഗതം ചെയ്തു. കൂടുതൽ
കുട്ടികൾ ഇതിന്റെ ഭാഗമാകുവാൻ സാധിക്കട്ടെ എന്നാശംസിച്ചു..
