തിരുവനന്തപുരം : 09 ജനുവരി 2026
കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പട്ന പ്രസ്സ് ഇൻഫർമേഷൻ
ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി ബിഹാറിൽ
നിന്നുള്ള മാധ്യമ സംഘം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി ഇന്ന്
ലോക്ഭവനിൽ കൂടിക്കാഴ്ച്ച നടത്തി. രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 8
പേരടങ്ങുന്നതാണ് സംഘം. ബിഹാറിന്റെയും കേരളത്തിന്റെയും വികസനവുമായി
ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമപ്രവർത്തകർ ഗവർണറുമായി ചർച്ച ചെയ്തു. പ്രസ്സ്
ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസ് സംഘത്തെ
അനുഗമിച്ചു. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ സംഘത്തിനു വേണ്ടി ശ്രീ പളനിച്ചാമി
ഗവർണറെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെയും, സംസ്ഥാന
ഗവൺമെൻ്റിന്റെയും വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക്
പരിചയപ്പെടുത്തുക എന്നതാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വിവിധ
സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.