പട്നയിൽ നിന്നുള്ള മാധ്യമ സംഘം നാളെ (ജനുവരി 09) ഗവർണറെ സന്ദർശിക്കും

തിരുവനന്തപുരം : 08 ജനുവരി 2026കേന്ദ്ര വാർത്താ വിതരണ
പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പട്ന പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)
സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി ബിഹാറിൽ നിന്നുള്ള മാധ്യമ
സംഘം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച്ച നടത്തും.
2026 ജനുവരി ഒൻപതിന് വൈകിട്ട് 5 മണിക്ക് സംഘം ലോക്ഭവനിൽ എത്തും.രണ്ട്
പിഐബി ഓഫീസർമാരുൾപ്പടെ 8 പേരടങ്ങുന്നതാണ് സംഘം. മാധ്യമ പ്രവർത്തകർ
ഗവർണറുമായി സംവദിക്കും. തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി
ഡയറക്ടർ ഡോ. ആതിര തമ്പി സംഘത്തെ അനുഗമിക്കും.  ഇന്ത്യാ ഗവൺമെന്റിന്റെയും,
സംസ്ഥാന ഗവൺമെൻ്റിന്റെയും വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക്
പരിചയപ്പെടുത്തുക എന്നതാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വിവിധ
സംസ്ഥാനങ്ങളിലേക്ക്  സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.

.രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 8 പേരടങ്ങുന്നതാണ് സംഘം. മാധ്യമ പ്രവർത്തകർ
ഗവർണറുമായി സംവദിക്കും. തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി
ഡയറക്ടർ ഡോ. ആതിര തമ്പി സംഘത്തെ അനുഗമിക്കും.  ഇന്ത്യാ ഗവൺമെന്റിന്റെയും,
സംസ്ഥാന ഗവൺമെൻ്റിന്റെയും വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക്
പരിചയപ്പെടുത്തുക എന്നതാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വിവിധ
സംസ്ഥാനങ്ങളിലേക്ക്  സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.

പട്നയിൽ നിന്നുള്ള മാധ്യമ സംഘം കേരളത്തിൽതിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകൾ സന്ദർശിക്കുംതിരുവനന്തപുരം : 08 ജനുവരി 2026കേന്ദ്ര
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള ബിഹാറിലെ പട്ന പ്രസ്
ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ
പര്യടനത്തിൻ്റെ ഭാ​ഗമായി ബിഹാറിൽ നിന്നുള്ള മാധ്യമ സംഘം കേരളത്തിൽ എത്തി.
രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 8 പേരടങ്ങുന്നതാണ് സംഘം. തിരുവനന്തപുരം,
ആലപ്പുഴ, എറണാകുളം എന്നിങ്ങനെ മൂന്ന് ജില്ലകളിലാണ് സന്ദർശനം. എറണാകുളത്ത്
നിന്ന് പര്യടനം ആരംഭിച്ച സംഘം BPCL കൊച്ചി റിഫൈനറി, കൊച്ചി വാട്ടർ മെട്രോ
എന്നിവ സന്ദർശിച്ചു. കൊച്ചി വാട്ടർ മെട്രോ എം‍ഡി ശ്രീ ലോക്നാഥ് ബെഹ്റ
പദ്ധതി‌യെക്കുറിച്ച് മാധ്യമ സംഘത്തോട് വിശദീകരിച്ചു. ഫോർട്ട് കൊച്ചിയും
കാലടിയിൽ ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലവും സംഘം സന്ദർശിച്ചു. ആലപ്പുഴയിൽ
എത്തുന്ന സംഘം കുട്ടനാട് നെല്ല് ഗവേഷണ സ്ഥാപനം സന്ദർശിക്കും. തുടർന്ന് ഹൗസ്
ബോട്ട് സവാരിയും നടത്തും. 2026 ജനുവരി ഒൻപതിന് തിരുവനന്തപുരത്ത്
എത്തുന്ന സംഘം ​ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി
കൂടിക്കാഴ്ച്ച നടത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനവും
മനസ്സിലാക്കും. ജനുവരി 10 ന് ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ആ​രോ​ഗ്യ
കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. 11 ന് സംഘം പര്യടനം പൂർത്തിയാക്കി
മടങ്ങും. ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വികസന പദ്ധതികൾ
മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ
വിവിധ സംസ്ഥാനങ്ങളിലേക്ക്  സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ
ലക്ഷ്യം.

One thought on “പട്നയിൽ നിന്നുള്ള മാധ്യമ സംഘം നാളെ (ജനുവരി 09) ഗവർണറെ സന്ദർശിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!