കോട്ടയം: ഇക്കുറി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്നും, പാർട്ടിയിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ദീർഘകാലം പൊതുജീവിതത്തിൽ സജീവമായ കെ.സി. ജോസഫ്, താൻ ഇനി മത്സരരംഗത്ത് ഉണ്ടാകില്ലെന്നും, പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും യുവജനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലും പിന്തുണ നൽകുമെന്നും അറിയിച്ചു.പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തിൽ മുന്നേറാൻ അവസരം ഒരുക്കുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും, അതിന് തന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും തുടരുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
