എരുമേലി:കരിപ്പാപറമ്പിൽ കെ ടി ജോസഫ് 80 വർഷം മുമ്പ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ബി എ പഠിക്കാൻ പോയ കഥ. കോളേജിൽ തമിഴ് ഭാഷ പരിചയപ്പെടുത്തി ജോസഫിന് സ്നേഹം പങ്കിട്ട ഹിന്ദു ബ്രാഹ്മണരായ സഹപാഠികൾ ശബരിമലയ്ക്ക് വന്നപ്പോൾ എരുമേലിയിൽ ജോസഫിനെ കാണാൻ കരിപ്പാപറമ്പിൽ വീട്ടിലെത്തി. തമിഴ്നാട്ടിൽ തനിക്ക് സഹപാഠികൾ ആവോളം തന്ന സ്നേഹത്തിന് എരുമേലിയിലെ വീട് അവർക്ക് സ്വന്തം വീട് പോലെയാക്കിയാണ് ജോസഫും കുടുംബവും സ്നേഹം പകർന്നത്.
പിന്നീടുള്ള ഓരോ ജനുവരി അഞ്ചിലും അതേ സഹപാഠികൾ ശബരിമല ദർശനത്തിന് എത്തുന്നത് ജോസഫിന്റെ വീട്ടിൽ ഒരു രാത്രി തങ്ങിയ ശേഷമാണ്. 39 വർഷം മുമ്പ് ജോസഫ് മരിച്ചപ്പോഴും ആ പതിവ് മുടങ്ങിയില്ല. മകൻ കെ ടി തോമസ് അത് ഏറ്റെടുത്തു. ഇതിനിടെ പിതാവിന്റെ സഹപാഠികളിൽ പലരും മരണപ്പെട്ടു. പക്ഷെ അവരുടെ മക്കൾ ആ ഓർമ പുതുക്കി ഓരോ ജനുവരി അഞ്ചിനും ശബരിമല ദർശനത്തിന് എരുമേലി കരിപ്പാപറമ്പിൽ വീട്ടിൽ എത്തും. 19 വർഷം മുമ്പ് കെ ടി തോമസ് മരണപ്പെട്ടു. ഇതിന് ശേഷം ഭാര്യ എൽസിയും മകൻ ജോ ഫിലിപ്പും മകൾ റോസും തോമസിന്റെ സഹോദരി റോസമ്മയും ഭർത്താവ് ഡോ. പി എം ചാക്കോയും ചേർന്നാണ് ജനുവരി അഞ്ചിന് എത്തുന്ന അയ്യപ്പഭക്ത സംഘത്തെ സ്വീകരിക്കുന്നത്.
വിദേശത്ത് ജോലിയിലായിരുന്ന കെ ടി തോമസിന്റെ മകൾ റോസ് പെട്ടന്ന് അവധി തരപ്പെടുത്തി ആണ് ഇത്തവണ സ്വീകരിക്കാൻ എത്തിയത്. ഐഐടി യിലെ പ്രൊഫസർ ഉൾപ്പടെ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ഉന്നത ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അടക്കമുള്ള അമ്പത് അംഗ അയ്യപ്പഭക്തരാണ് ഇത്തവണ എത്തിയത്. എല്ലാവരും മുൻ തലമുറയുടെ പതിവ് ഏറ്റെടുത്ത് ഓരോ വർഷവും ഒരുമിച്ചു ആണ് എത്തുന്നത്. ഇതിനായി മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ നടത്തും. എല്ലാവരും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ട്രെയിനിലും കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്ത് ഒന്നിച്ചാണ് എത്തിയത്. കരിപ്പാപറമ്പിൽ വീട്ടിൽ രാവിലെ എത്തി വിശ്രമത്തിന് ശേഷം പേട്ടതുള്ളൽ നടത്തിയ സംഘം വൈകിട്ട് ഭജന നടത്തി രാത്രി തങ്ങി ഇന്നലെ രാവിലെ ആണ് ശബരിമലയ്ക്ക് യാത്ര തുടർന്നത്.
പോകുമ്പോൾ ഇരുകൂട്ടരും എല്ലാ തവണയും അവസാനം പറയുന്ന വാചകം ഇത്തവണയും ആവർത്തിച്ചു. അതേ അടുത്ത ജനുവരി അഞ്ചിന് വീണ്ടും കാണാം. അതിന് പറ്റിയില്ലങ്കിൽ പകരം എത്താൻ ഇവരുണ്ടാകുമെന്ന് ഇരുകൂട്ടരും ഒപ്പമുള്ള കൊച്ചുമക്കളെ നോക്കി പറഞ്ഞു.
ചിത്രം.
എരുമേലി കരിങ്കല്ലുമ്മുഴി കരിപ്പാപറമ്പിൽ വീട്ടിൽ എൽസി തോമസും മക്കളും ബന്ധുക്കളും അയ്യപ്പഭക്തരുമായി.



The 98winapp is so convenient! Betting on the go has never been easier. The App is also easy to navigate. Download today: 98winapp