29-ാമത് ദേശീയ യുവോത്സവം-കേരള സംഘം 06ന് ഡൽഹിക്കു യാത്ര തിരിക്കും

തിരുവനന്തപുരം : കേന്ദ്ര
യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന 29-ാമത് ദേശീയ
യുവോത്സവത്തിൻ്റെ ഭാഗമായി 2026 ജനുവരി 9 മുതൽ 12 വരെ ന്യൂ ഡൽഹിയിലെ ഭാരത്
മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ 60 ഓളം
യുവജനങ്ങൾ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. വികസിത് ഭാരത് യങ്
ലീഡേഴ്‌സ് ഡയലോഗിൽ വിജയികളായ 34 പേരും, സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ
23 പേരും ഡിസൈൻ ഭാരതിൽ വിജയികളായ 2 പേരുമടങ്ങുന്നതാണ് കേരള സംഘം.മേരാ
യുവ ഭാരത് പോർട്ടലിൽ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് സംഘടിപ്പിച്ച
ക്വിസ് മത്സരത്തിൽ 1 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. തുടർന്ന് വിവിധ
ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ 35 യുവതീ യുവാക്കളാണ്
സംഘത്തിലുള്ളത്. ദേശീയ മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ചു
തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള ആശയങ്ങൾ
പങ്കുവയ്ക്കും. ദേശീയ യുവ ജന ദിനമായ ജനുവരി 12ന് പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദി യുവതീയുവാക്കളെ അഭിസംബോധന ചെയ്യും. കേരള സംഘം ജനുവരി 06 ന്
തിരുവനന്തപുരത്തു നിന്നു കേരള എക്സ് പ്രസ്സിലും, രാജധാനി എക്സ്
പ്രസ്സിലുമാണ് യാത്ര തിരിക്കുന്നത്. സംഘാംഗങ്ങൾക്ക്  തിരുവനന്തപുരം നഗരസഭ
രാവിലെ 09.30 നു യാത്രയപ്പു  നൽകും. സംഘം 15 നു തിരിച്ചെത്തും.

4 thoughts on “29-ാമത് ദേശീയ യുവോത്സവം-കേരള സംഘം 06ന് ഡൽഹിക്കു യാത്ര തിരിക്കും

  1. Нужен проектор? http://projector24.ru большой выбор моделей для дома, офиса и бизнеса. Проекторы для кино, презентаций и обучения, официальная гарантия, консультации специалистов, гарантия качества и удобные условия покупки.

  2. Лучшее казино ап икс официальный играйте в слоты и live-казино без лишних сложностей. Простой вход, удобный интерфейс, стабильная платформа и широкий выбор игр для отдыха и развлечения.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!