എരുമേലി:യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നത് മൂലം ക്വോറം ഇല്ലാതെ മുടങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 29 ന് രാവിലെ 10:30 ന് നടത്തുമെന്ന് വരണാധികാരി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. നാളെ ഞായർ പൊതു അവധി ആയത് കൊണ്ടാണ് പിറ്റേന്ന് 29 ന് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ന് ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 14 വോട്ടുകൾ ലഭിച്ച് ഭൂരിപക്ഷം നേടിയ സാറാമ്മ എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു.