പ്രിയപ്പെട്ടവരെ ..പറയാതെ വയ്യ ....ശബരിമല സീസൺ ആരംഭിച്ചു കഴിഞ്ഞാൽ ഓരോദിനവും പേടിയോടെയാണ് ..പ്രെത്യെകിച്ചും രാത്രിയിലും പുലർച്ചെയും വരുന്ന മൊബൈൽ കാളുകൾ ഒരു മാധ്യമപ്രവർത്തകൻ ആയ ഞാൻ എടുക്കുന്നത് .കാരണം മറ്റൊന്നുമല്ല അപകട വാർത്തകളാണ് മിക്കതും കേൾക്കുന്നത് .നൂറുകണക്കിന് പോലീസുകാരും സേഫ് സോൺ എന്നപേരിൽ ഇരുപതിലധികം മോട്ടോർവാഹന വാഹനങ്ങളും തലങ്ങും വിലങ്ങും എരുമേലി മേഖലയിൽ തന്നെ ഉള്ളപ്പോൾ തന്നെയാണ് ഇത്രയും അപകടങ്ങൾ നടക്കുന്നതെന്നത് നാടിന് നാണക്കേട് തന്നെയാണ് .കഴിഞ്ഞ മൂന്ന്ദിവസങ്ങളിൽ മൂന്ന് ചെറുപ്പക്കാരാണ് തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു മരണത്തിന് കീഴടങ്ങിയത് .അപ്പോൾ നമ്മളെ നയിക്കുന്ന ഭരണാധികാരികൾ(അത് പോലീസും ,മോട്ടോർ വാഹന വകുപ്പും ,റവന്യുവും , ജനപ്രതിനിധികളും ) കാര്യക്ഷമമായി ഇടപെടലുകൾ നടത്താത്തത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ അപകടങ്ങൾ പെരുകുന്നത് .സീസൺ അവലോകന യോഗങ്ങൾ പ്രഹസനമാണെന്ന് പറയുന്നത് ഇതുകൊണ്ടു തന്നെയാണ് ..എരുമേലി സീസൺ അവലോകന യോഗത്തിൽ അഞ്ചു വർഷമായി മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഇല്ല ,വർഷങ്ങളുടെ എരുമേലിയുടെ സീസൺ പ്രവർത്തനങ്ങളുടെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ അവർക്കു താല്പര്യമില്ല .ബഹുമാന്യനായ മുൻ ഡി ജി പി ഋഷിരാജ് സിംഗ് ഐ പി എസ് സാർ കോട്ടയം എസ് പി ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ ആശയമായിരുന്നു എരുമേലി പോലീസ് കൺട്രോൾ റൂം ,അദ്ദേഹം ആ വർഷം തന്നെ വലിയമ്പലത്തിനു മുമ്പിൽ അത് നടപ്പിലാക്കുകയും ചെയ്തു .പിന്നീട് അപകടങ്ങൾ ശബരിമല പാതയിൽ കണമല അട്ടിവളവിൽ കൂടി വന്ന് നിരവധി മരണങ്ങൾ സംഭവിച്ചപ്പോൾ അന്ന് മണിമല സി ഐ ,ആയിരുന്ന കെ എം ആന്റോ സാർ(മുൻ ഡി വൈ എസ് പി യും ഇപ്പോൾ കോട്ടയം ഉപഭോക്ത കോടതി അംഗവും ) മുൻകൈ എടുത്ത് ഞാനും കൂടി സന്തോഷ് കുഴിക്കാട്ടിനെയും കൂട്ടി കണമലയിലെ കല്ലൂകുളങ്ങര കുഞ്ഞപ്പൻ ചേട്ടനെ കണ്ട് മകൻ അന്ന് വിദേശത്തായിരുന്ന ജോസുകുട്ടിയെ വിളിച്ചു സമ്മതം മേടിച്ചു പോലീസ് എയ്ഡ് പോസ്റ്റ് എരുത്വാപ്പുഴയിൽ സ്ഥാപിച്ചതുമൊക്കെ ഇപ്പോഴുള്ള പോലീസ് സുഹൃത്തുക്കൾ ഓർക്കണം .ഒരു നാടിൻറെ സ്പന്ദനങ്ങൾ അറിയുന്ന മാധ്യമ പ്രവർത്തകരെ ഒഴിവാക്കി എന്ത് സീസൺ അവലോകനമാണ് ഇവരൊക്കെ നടത്തുന്നത് .എവിടെ നിന്നോ വരുന്ന പോലീസ് ഉദ്യോഗസ്ഥരോ ,അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളോ എന്ത് അനുഭവ പരിചയമുണ്ടായിട്ടാണ് സീസൺ അവലോകനം നടത്തുന്നത് .ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നിടത്ത് നാടിനെ ക്കുറിച്ച് ഒരു പഠനവുമില്ലാത്ത ഇവർ നടത്തുന്ന അവലോകനം ആരെ കണ്ടാണ് ,നടത്തുന്നത് . അതിന്റെ ഫലങ്ങളാണ് മരണത്തിന്റെ രൂപത്തിൽ എരുമേലിയിലെ പരിസരങ്ങളിലും നടക്കുന്നത് .ഇതിനായി പോലീസും മോട്ടോർ വാഹന വകുപ്പും അയ്യപ്പ തീർത്ഥാടകരുടെ ജീവൻ രക്ഷക്കൊപ്പം നാട്ടുകാരുടെ ജീവൻ രക്ഷക്കുമായി ചെയ്യേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ ...….1 . പോലീസും സേഫ് സോണും തീരുമാനിച്ചാൽ ഓവർ ടേക്കിങ് കർശനമായി തടയാൻ കഴിയും ,പ്രത്യേകിച്ചു ഇരുചക്ര വാഹനങ്ങളുടെ ,അതോടൊപ്പം മറ്റു വാഹനങ്ങളുടെയും ഓവർടേക്കിങ് .ശബരിമല പാതകളിൽ കാഞ്ഞിരപ്പള്ളി-എരുമേലി -മുക്കൂട്ടുതറ -കണമല പാതകളിൽ ഒഴിവാക്കണം .മാത്രമല്ല ഓവർടേക്കിങ്ങിന് പിഴയും ഈടാക്കണം .( അവരുടെ ജീവൻ രക്ഷിക്കാനാണ് ) 2 ,തീർത്ഥാടകർ കാനന പാതയിൽ കാൽനടയായി പോകുന്ന എരുമേലി മുതൽ അഴുത കടവ് വരെ തീർത്ഥാടകരുടെയും പൊതുജനകളുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഓവർ ടേക്കിങ് ഒഴിവാക്കാൻ ,വാഹനങ്ങളുടെ വേഗത കുറക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ,വനം വകുപ്പും ശ്രദ്ധിക്കണം. 3 , ശബരിമല തീർത്ഥാടകർ അനേക കിലോമീറ്റർ സഞ്ചരിച്ചാണ് തീർത്ഥാടനത്തിനായി എത്തിച്ചേരുന്നത് ,അപ്പോൾ അവർ (വാഹന ഡ്രൈവർമാർ ) ഉറക്കകുറവുകൊണ്ടും യാത്ര ക്ഷീണം കൊണ്ടും അവശരായിരിക്കും .ഇത് കണ്ട് നമ്മുടെ നാട്ടിലുള്ളവർ പരമാവധി ശ്രെദ്ധ വാഹനങ്ങൾ നിരത്തിൽ ഇറക്കുമ്പോൾ ശ്രെദ്ധിക്കണം . 4 ,നമ്മുടെ നാട്ടിലെ പലരും വ്യായാമത്തിനു വേണ്ടി രാവിലെയും വൈകിട്ടും നടക്കുന്നവരാണ് .തീർത്ഥാടക കാലയളവിൽ പ്രധാന തീർത്ഥാടക പാതകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വ്യായാമത്തിനു വേണ്ടി ഉപയോഗിക്കാൻ പോലീസ് ,മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തണം . 5 ,എരുമേലി മുതൽ കാനന പാത വരെ പാതയോരങ്ങളിലെ കടകൾ ,താൽക്കാലിക കടകൾ കെട്ടുന്നതിന് മാനദണ്ഡങ്ങൾ ഉണ്ടാക്കണം .ഭക്തരുടെയും വഴിയാത്രക്കാരുടെയും വാഹനങ്ങളുടെയും സുഗമമായ യാത്ര തടയുന്ന കാര്യങ്ങൾ ഒഴിവാക്കണം . 6 ,എരുമേലി തീർത്ഥാടക മേഖലയിൽ ശബരിമല സീസണിൽ ഓവർ സ്പീഡ് (ഇരുചക്ര വാഹനങ്ങളുടേത് പ്രേത്യേകിച്ചും ) ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം .സ്പീഡ് ലിമിറ്റ് ഉണ്ടാക്കണം . 7 ,പോലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യങ്ങൾ മോണിറ്ററിംഗ് ചെയ്യണം (ഒരു വാഹനം ഓവർ സ്പീഡിൽ വരുന്നത് കണ്ടാൽ അന്നേരം മെസ്സേജ് കൈമാറി അടുത്ത നിമിഷം തന്നെ നടപടി എടുക്കണം ,) ഇതൊക്കെ ചെയ്യാവുന്നത് മാത്രമേ ഉള്ളു ..എരുമേലി പേരൂർതോട് പാതയിൽ തന്നെ ഈ സീസൺ ആരംഭിച്ച ശേഷം രണ്ട് അപകട മരണവും ,ആറിലേറെ അപകടങ്ങളും നടന്നുവെന്നത് നമ്മൾ ചിന്തിക്കേണ്ടതാണ് .നാട്ടിലെ ഒരാളുടെ ജീവൻ പോലെ തന്നെ വിലപ്പെട്ടതാണ് നമ്മുടെ നാട്ടിലേക്ക് തീർത്ഥാടനത്തിനായി എത്തുന്ന ഓരോ തീർത്ഥാടകരുടെയും ജീവനും .അത് മനസിലാക്കി പ്രവർത്തിക്കുവാൻ നമ്മൾ ഓരോരുത്തർക്കും ,സർക്കാർ സർവീസിൽ സീസൺ നല്ലപോലെ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട് .അത് നിറവേറ്റുവാൻ ശ്രെമിച്ചാൽ ഓരോ ജീവനും നമുക്ക് കാത്ത്ത്ത് രക്ഷിക്കാം . ..ഉണർന്നു പ്രവർത്തിക്കുക ...ശബരിമല സീസണിൽ തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു ജീവൻ നഷ്‌ടമായ പ്രിയപ്പെട്ടവർക്ക് ആയരഞ്ജലികൾ നേർന്നുകൊണ്ട് …അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ….. സ്നേഹപൂർവ്വം സോജൻ ജേക്കബ് (എരുമേലി പ്രസ് ക്ലബ് സെക്രട്ടറി -7025757061 )
