മുണ്ടക്കയം : മുണ്ടക്കയം- കോരുത്തോട് റോഡിൽ മടുക്ക പാറമട ഭാഗത്ത് വച്ച് തീർത്ഥാടന വാഹനം ഇടിച്ച് മടുക്ക സ്വദേശിയായ യുവാവ് മരിച്ചു. മടുക്ക മൈനാക്കുളം വയലക്കൊമ്പിൽ എബി തോമസ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

This blog feels like a comforting conversation, filled with warmth, clarity, and positive energy