കാഞ്ഞിരപ്പള്ളി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി ബ്ലോക്ക്ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു .റിട്ടേണിംഗ് ഓഫീസറായ എസ്. ശംഭു മുമ്പാകെ ബ്ലോക്ക് പഞ്ചായത്തിലെ മുതിർന്ന അംഗം ബേബിച്ചൻ വട്ടക്കാട്ടാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് .തുടർന്ന് ബേബിച്ചൻ വട്ടക്കാട്ട് 14 സഹ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

