കോട്ടയം സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ഇന്നലെ നടന്ന ഒരു ദിവസത്തെ ”സഫലമീ യാത്ര”യിൽ ആദ്യം പോയത് തൃപ്പൂണിത്തുറ ഹിൽ പാലസിലേയ്ക്കായിരുന്നു,
വീൽ ചെയറുകളിൽ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും, സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹിൽ പാലസിലെത്തിയത്.നടന്ന് കാണാൻ ഒരുപാട് ഉള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ള പകുതിയോളം പേർ വണ്ടിയിൽ തന്നെ ഇരിക്കാനും ബാക്കിയുള്ളവർക്കും, വാഹന പാർക്കിങ്ങിനും ടിക്കറ്റെടുത്ത് ഹിൽ പാലസ് കാണാനും തീരുമാനിച്ചതിൻ പ്രകാരം കാണാൻ പോകുന്നവർക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥൻ വാഹനം അകത്ത് പാർക്ക് ചെയ്താൽ വണ്ടിയിൽ ഇരിക്കുന്ന മുഴുവൻ പേർക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവർക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാൻ സാധിക്കില്ലന്നും വാശി പിടിച്ചു,സാർ വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തിൽ വന്നവരാണെന്നും, ആരുമില്ലാത്തവരാണെന്നും,ഒരുപാട് ബുദ്ധിമുട്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും പറഞ്ഞപ്പോൾ ” ഇതൊക്കെ കുറെ ഞാൻ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാർഷ്ട്യം നിറഞ്ഞ മറുപടി,എത്രയൊക്കെ അപേക്ഷിച്ചിട്ടും അദ്ദേഹം സമ്മതിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ഹിൽപാലസ് കാണണ്ട എന്ന് അച്ഛനമ്മാർ പറഞ്ഞതിനാൽ തിരികെ നടക്കുമ്പോൾ ‘കുറെ മൈ(തമിഴിൽ തലമുടിയെ പറയുന്നത്) കൾ ഇറങ്ങിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താൻ എന്ന് പറഞ്ഞത് കേട്ടതിനാൽ പോലീസ് ഉദ്യോഗസ്ഥനോട് സാർ, കുറച്ച് മാന്യമായി സംസാരിക്കണം, ഇല്ലങ്കിൽ ഞാൻ പരാതിപ്പെടും എന്നറിയിച്ചപ്പോൾ നിങ്ങൾ എവിടെ എന്ത് കോ… എങ്കിലും ചെയ്തോ എനിക്കൊന്നുമില്ല എന്ന മറുപടിയാണ് ലഭിച്ചത്,അദ്ദേഹത്തിൻ്റെ ഒട്ടും മനുഷ്യത്വമില്ലാത്തതും അസഭ്യം നിറഞ്ഞതുമായ സംസാരം കേട്ട ഞാനും,സ്റ്റാഫുകൾ ഉൾപ്പെടെ എല്ലാവരും പ്രതികരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരു മാറ്റവും സംഭവിച്ചില്ല,മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാൾ കാരണം വളരെ ആഗ്രഹത്തോടെ വന്ന എൻ്റെ അച്ഛനമ്മമാരുടെ ബാക്കിയുള്ള യാത്ര മുടങ്ങരുത് എന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾക്ക് പോകാതെ ഹിൽപാലസ് ഒഴിവാക്കി ഞങ്ങൾ യാത്ര തുടർന്നു,നിഷ സ്നേഹക്കൂട് തുടരുന്നു …………….ഏറെ ബഹുമാന്യനായ കേരളത്തിൻ്റെ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അദ്ദേഹത്തോട് ഒരഭ്യർത്ഥന ഞങ്ങൾക്കുണ്ട്.
വയോ ക്ഷേമത്തിനായി ഒരോ ബജറ്റിലും കോടികൾ മാറ്റിവെയ്ക്കുന്ന നമ്മുടെ സംസ്ഥാനത്ത് വയോ സൗഹൃദ പ്രവർത്തനങ്ങൾ ഒരുപാട് നന്നായി നടക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽകുഞ്ഞുങ്ങൾ മുതൽ വ്യദ്ധരായ മനുഷ്യർവരെ എത്തുന്ന ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുവാൻ പോലീസ് ഉദ്യോഗസ്ഥരെ വിടുമ്പോൾ നിയമം പാലിക്കുന്നതിനൊപ്പം ഇത്തിരി ഹൃദയവിശാലതയോടെ പ്രവർത്തിക്കുവാൻ അൽപം മനസ്സാക്ഷിയുള്ളവരെ വിടുവാനും,ഒപ്പം അനാഥാലത്തിലെ തൻ്റെ മാതാപിതാക്കളുടെ പ്രായമുള്ള വ്യദ്ധരായ മാതാപിതാക്കളെ മുടിയോടുപമിച്ച ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ മാതാപിതാക്കന്മാർ എങ്ങനെ കഴിയുന്നു എന്നൊന്ന് അന്വേഷിക്കണമെന്നും അഭ്യർത്ഥിയ്ക്കുന്നു,ഇനി നല്ല സംസ്കാരമുള്ള പോലീസ് ഉദ്യോഗസ്ഥനോടാണ്,ഒരു അനാഥാലയത്തിൽ നിന്നെത്തിയ അച്ഛനമ്മാർക്ക് മുൻപിൽ നിയമം നടപ്പാക്കാൻ കാണിച്ച ചങ്ക് ഉറപ്പ് ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ, മന്ത്രിമാരോ, ഉയർന്ന ഉദ്യോഗസ്ഥരോ വരുമ്പോൾ കാണിക്കാൻ സാധിക്കുമോ?പഞ്ചപുച്ഛമടക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യുകയില്ലന്ന് ഞങ്ങൾക്കറിയാം,ഊതി പെരുപ്പിച്ച് വെച്ചിരിക്കുന്ന മസിലെല്ലാം ശോഷിക്കുകയും,യൂണിഫോം ഇട്ടിരിക്കുന്നതിൻ്റെ ഹുങ്കിൽ ശമ്പളം തരാൻ നികുതി തരുന്നവരെ കാണുമ്പോൾ അസഭ്യം പറയുന്ന നാവും തളരുന്ന ഒരു കാലം താങ്കൾക്കും ഉണ്ടാകും,അന്ന് ഇന്നീ ശമ്പളം മേടിച്ച് പൊന്ന് പോലെ മക്കളെ വളർത്തിയ മക്കളോട് ഇതേ കൈയ്യിലിരുപ്പ് കാണിച്ചാൽ ഇതുപോലെയുള്ള സ്ഥലത്ത് താങ്കൾ എത്തുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്,ഇപ്പോഴും താങ്കളുടെ പേരും, ഫോട്ടോയും, താങ്കളുടെ സംസാരത്തിൻ്റെ വീഡിയോകളും ഒന്നും പരസ്യപ്പെടുത്താത്തതും, താങ്കൾക്കെതിരെ ഒരു പരാതി പോലും നല്കാത്തതും താങ്കൾ ഇട്ടിരിക്കുന്ന യൂണിഫോം കണ്ട് പേടിച്ചിട്ടൊന്നുമല്ല, ആരുടേയും, വയറ്റത്തടിക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടും,താങ്കളുടെ ഈ അഹങ്കാരവും,ധാർഷ്ട്യവും സഹിച്ചു കഴിയുന്ന മാതാപിക്കളെയും, ഭാര്യയേയും,മക്കളേയും ഓർത്ത് മാത്രമാണ്,കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കൊണ്ടു നടക്കുന്ന എൻ്റെ അച്ഛനമ്മമാരെ വെറും മുടിയോടുപമിച്ച താങ്കളോട് സഹിക്കാൻ കഴിയാത്ത അമർഷമുണ്ടങ്കിലും ഈ പോസ്റ്റിൽ പോലും ഏറ്റവും മാന്യതയോടെ പ്രതികരിച്ചത് എൻ്റെ മാതാപിതാക്കളും,ഈ സമൂഹവും എന്നെ വളർത്തിയ സംസ്കാരം കൊണ്ട് മാത്രമാണ്,മുന്നിൽ എത്തുന്ന എല്ലാവരും അങ്ങനെയാകുമെന്നും, യൂണിഫോം എന്നും ശരീരത്തിൽ ഉണ്ടാകുമെന്നും കരുതുകയുമരുത് .
**aquasculpt**
aquasculpt is a premium fat-burning supplement meticulously formulated to accelerate your metabolism and increase your energy output.