എരുമേലി :ആശങ്കകൾ ഇല്ലാത്ത സ്ഥാനാർത്ഥികളും ഇടതുഭരണത്തോടുള്ള വിരോധവും പ്രതിഫലിച്ച ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവസാരഥികളെ ഇറക്കി കരുത്തുറ്റ വിജയമാണ് കോൺഗ്രസ് നേടിയത് .ജില്ലാപഞ്ചായത്തിൽ ആശ ജോയി(എരുമേലി ഡിവിഷൻ ) യും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അഡ്വ .സൂര്യകല (എരുമേലി ),പ്രകാശ് പുളിക്കൻ (മുക്കൂട്ടുതറ ),ബിനു മറ്റക്കര (കോരുത്തോട് ) എന്നിവരാണ് മികച്ച വിജയം നേടിയത് .ജില്ലാ പഞ്ചായത്തിൽ ആശ ജോയി 21482 വോട്ടു നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി ഡോ. ഷിജി മോൾ തോമസ് 12196 വോട്ടുകളാണ് നേടിയത് .9286 വോട്ടിന്റെ ഭൂരിപക്ഷമാണ് ആശക്ക് ലഭിച്ചത് .ബി ജെപി സ്ഥാനാർഥി അശ്വതിദേവിക്ക് 6820 വോട്ടുകളാണ് ലഭിച്ചത് .ബി എസ് പി യുടെ ആൻസി ജോർജ് 1501 വോട്ട് നേടി . ആശക്ക് എല്ലാ വാർഡുകളിലും തന്നെ മേൽക്കൈ നേടുവാനായി .എൽ ഡി എഫിൽ സി പി ഐ ക്കു ലഭിച്ച സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഷിജിമോൾ രംഗത്തെത്തിയത് .സ്ഥാനാത്ഥിത്വം വൈകിയതും ,ചിഹ്നം വൈകിയതും പാർട്ടിയിലെ തന്നെ ചില അസ്വാരസ്യങ്ങളും പരാജയത്തിന് ആക്കം കൂട്ടുകയുണ്ടായി .ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് പലയിടത്തും പോസ്റ്ററുകളും ബോർഡുകളും പോലുമില്ലായിരുന്ന കാര്യവും പാർട്ടി ചിന്തിക്കേണ്ടതാണ് .
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, മുക്കൂട്ടുതറ ഡിവിഷൻ മെമ്പർ പ്രകാശ് പുളിക്കൻ ,. 2,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ , 4,586 വോട്ടുകൾ കരസ്ഥമാക്കിയാണ് വിജയിച്ചത് .കാര്യമായ പ്രചാരണം പോലും നടത്താതെയാണ് ഈ വിജയം നേടിയെന്നത് പ്രകാശിന്റെ ജനസമ്മിതിയെയാണ് കാണിക്കുന്നത് .സിപിഎമ്മിലെ ആർ ധർമ്മകീർത്തി 2381 വോട്ടും ബി ജെ പിയുടെ അഖിൽകുമാർ പി എസ് 1054 വോട്ടുമാണ് നേടിയത് .എന്നിരുന്നാലും പ്രകാശ് പുളിക്കൻ പഞ്ചായത്ത് ൽ 600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മുക്കൂട്ടുതറ വാർഡിൽ സി പി ഐ യിലെ സന്തോഷ്‌കുമാർ വിജയിച്ചത് ശ്രദ്ധിക്കേണ്ടതാണ് .കോരുത്തോട് ബ്ലോക്ക് ഡിവിഷനിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ബിനു മറ്റക്കര 3668 വോട്ടുകൾ നേടിയാണ് വിജയിച്ചത് .1117 വോട്ടിന്റെ ഭൂരിപക്ഷം മറ്റക്കരക്ക് ലഭിച്ചു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായശേഷം നടത്തിയ സമരപരിപാടികളും പദയാത്രകളും ബിനു മറ്റക്കരയുടെ വിജയത്തിന് മാറ്റുകൂട്ടുകയുണ്ടായി .വനമേഖലകളിലെ വന്യമൃഗ അക്രമണത്തിനെതിരെ പുളിക്കനും മറ്റക്കരയും നല്ല സമരനേത്ര്വത്വമാണ് നൽകിയത് .ഇടതു സ്വതന്ത്രനായി മത്സരിച്ച സണ്ണി വെട്ടുകല്ലേലിന് 2551 വോട്ടും ബി ജെ പി യുടെ ലിജോ കൊറ്റനല്ലൂരിന് 1416 വോട്ടുമാണ് ലഭിച്ചത് .എരുമേലി ബ്ലോക്ക് ഡിവിഷനിൽ അഡ്വ സൂര്യകല പി ജി 4012 വോട്ടുകൾ നേടിയാണ് വിജയിച്ചത് .856 വോട്ടിന്റെ ഭൂരിപക്ഷം നേടി .സി പി എമ്മിലെ വിദ്യ മധു 3156 വോട്ടു നേടി .ഇവിടെ എരുമേലി ബ്ലോക്ക് ഡിവിഷനിൽ ബി ജെപി ക്ക് സ്ഥാനാർഥി ഇല്ലായിരുന്നു .കോൺഗ്രസ് നെത്ര്വതം ആന്റോ ആന്റണിയും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലീമും പൂർണ്ണ പിന്തുണ നൽകി നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഈ വിജയത്തിന് മാറ്റുകൂട്ടിയതെന്നു പറയാതിരിക്കാൻ സാധിക്കുകയില്ല .പൂർണമായും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയതിന്റെ വിജയം കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത് .
Mg bet, alright. Haven’t spent too much time there myself, but seen it mentioned around. Might be worth checking their odds. Here you go: mg bet