യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്.യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.

One thought on “യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!