ആരും ഏറ്റെടുക്കുവാൻ തയ്യാറാകാഞ്ഞ  ഒഴക്കനാട് ഏറ്റെടുത്ത്, കോൺഗ്രസ്  വിജയക്കൊടിപാറിച്ച് ദിഗീഷിന്റെ പടയോട്ടം 

എരുമേലി :വിജയ സാധ്യതക്കുറവ് കണക്കിലെടുത്ത് കോൺഗ്രസിലെ പല പ്രമുഖരും ഉപേക്ഷിച്ച ഒഴക്കനാട് വാർഡിൽ ഉജ്ജ്വല വിജയം നേടി ദിഗീഷിന്റെ പടയോട്ടം .കോൺഗ്രസ് പാർട്ടി നെത്ര്വതം ഏറ്റവും അവസാനം തീരുമാനിച്ച സ്ഥാനാർത്ഥിത്വം ആയിരുന്നു മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ ദിഗീഷ് എരുമേലിയുടേത് .ഒഴക്കനാട് വാർഡ് മുൻപ്  കോൺഗ്രസിലെ അനിത സന്തോഷ്  ഉപതെരഞ്ഞെടുപ്പിലൂടെ നേടിയതായിരുന്നു .വാർഡിലെ റോഡുകളുടെ തകർച്ചയും വികസനമില്ലായ്മയും പ്രചാരണ ആയുധമാക്കിയായിരുന്നു ദിഗീഷിന്റെ വോട്ട് അഭ്യർത്ഥന .ഓരോ വീടും കയറിയിറങ്ങി ചെറുപ്പത്തിന്റെ ഊഷ്മളതയിൽ നാട്ടുകാരുടെ മനം കവർന്നിറങ്ങിയ പ്രചാരണം വിജയത്തിലെത്തിക്കുകയായിരുന്നു .ഇടതുപക്ഷത്തെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സുഷിൽകുമാർ 261 വോട്ടു നേടി മൂന്നാം സ്ഥാനത്താണ് .ഇവിടെ സി പി എം -കേരളാ കോൺഗ്രസ് മാണി ബന്ധം അത്ര സുഖകരമല്ലായിരുന്നുവെന്ന് ആരോപണമുണ്ട് .മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന കല്ലമ്മാക്കൽ തൊമ്മച്ചന്റെ മകൻ സുബിച്ചൻ തോമസ് ആണ് ബി ജെ പി സ്ഥാനാർത്ഥിയായി വന്നത് .279 വോട്ടു നേടി സുബിച്ചൻ രണ്ടാം സ്ഥാനത്തെത്തി .ദിഗീഷിന്റെ വിജയം ഇടത് ബി ജെ പി ക്യാമ്പുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ..ഒഴക്കനാട് വാർഡിന്റെ ഗതാഗത ദുരവസ്ഥയും വികസനവും ഉറപ്പുവരുത്തുമെന്ന് വോട്ടർമാരോട് നന്ദി പറഞ്ഞുകൊണ്ട് ദിഗീഷ് പറഞ്ഞു .

INC ദിഗിഷ് 355BJP സിബിച്ചൻ ( സുബിച്ചൻ തോമസ് ) 279KC(M) സുഷിൽ കുമാർ 261

One thought on “ആരും ഏറ്റെടുക്കുവാൻ തയ്യാറാകാഞ്ഞ  ഒഴക്കനാട് ഏറ്റെടുത്ത്, കോൺഗ്രസ്  വിജയക്കൊടിപാറിച്ച് ദിഗീഷിന്റെ പടയോട്ടം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!