കാഞ്ഞിരപ്പള്ളി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിരപ്പള്ളി, എലിക്കുളം,
മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മിന്നും വിജയം നേടി. വാഴൂർ ബ്ലോക്ക് പഞ്ചായത്തിനൊപ്പം ചിറക്കടവ്, പാറത്തോട്, വാഴൂർ, കോരൂത്തോട്, വെള്ളാവൂർ പഞ്ചായത്തുകളിലാണ് എൽഡിഎഫിന് വിജയിക്കാനായത്.
ബ്ലോക്ക് പഞ്ചായത്തുകൾ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് 13
സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് മൂന്നു സീറ്റുകൾ
മാത്രമാണ് നേടാനായത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ എട്ട്
സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. യുഡിഎഫിന് അഞ്ച്
സീറ്റും എൻഡിഎ ഒരു സീറ്റും നേടി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ യുഡിഎഫ് -13, എൽഡിഎഫ് –
10, എൻഡിഎ – ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. 10
വര്‍ഷത്തിന് ശേഷം ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ
വര്‍ഷം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ട് വാര്‍ഡുകള്‍
നേടിയെടുത്ത് ഇത്തവണ മൂന്നാം വാര്‍ഡ് മാത്രമാണ്
നിലനിര്‍ത്താനായത്. എല്‍ഡിഎഫിന്റെ വാര്‍ഡുകള്‍ യുഡിഎഫ്
പിടിച്ചെടുത്ത് കരുത്തുകാട്ടി. കഴിഞ്ഞ തവണ മൂന്ന് സീറ്റ്
നേടിയ കേരള കോണ്‍ഗ്രസ് ഇത്തവണ രണ്ട് സീറ്റാണ് നേടിയത്.
പാറത്തോട് പഞ്ചായത്ത്
പാറത്തോട്ടില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.
പഞ്ചായത്തില്‍ ആദ്യമായി എന്‍ഡിഎ അക്കൗണ്ട് തുറന്നു. മൂന്നാം
വാര്‍ഡില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥി സജി കുരീക്കാട്ട്
വിജയിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നില
ഉയര്‍ത്തി. എസ്ഡിപിഐ കഴിഞ്ഞ വര്‍ഷത്തെ രണ്ട് സീറ്റുകള്‍
നിലനിര്‍ത്തി. യുഡിഎഫ് – എട്ട്, എല്‍ഡിഎഫ് – 10, എന്‍ഡിഎ –
ഒന്ന്, എസ്ഡിപിഐ – രണ്ട് എന്നിങ്ങനെയാണ് സീറ്റുനില.
മുണ്ടക്കയം പഞ്ചായത്ത്
മുണ്ടക്കയം പഞ്ചായത്തിൽ 12 സീറ്റുകൾ നേടി യുഡിഎഫ്
ഭരണം തിരിച്ചു പിടിച്ചു. എൽഡിഎഫ് എട്ട് സീറ്റുകൾ
നേടിയപ്പോൾ മൂന്ന് സ്വതന്ത്രന്മാരും ഇവിടെ വിജയിച്ചു.
കൂട്ടിക്കൽ പഞ്ചായത്ത്
കൂട്ടിക്കൽ പഞ്ചായത്തും യുഡിഎഫ് തിരിച്ചുപിടിച്ചു. 10
സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റുകൾ
മാത്രമാണ് നേടനായത്. എൻഡിഎ ഒരു സീറ്റ് നേടിയപ്പോൾ രണ്ട്
സ്വതന്ത്രന്മാരും ഇവിടെ വിജയിച്ചു.
കോരുത്തോട് പഞ്ചായത്ത്
കോരുത്തോട് പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു.
ഏഴ് സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് – നാല്, എൻഡിഎ
– രണ്ട്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
മണിമല പഞ്ചായത്ത്
മണിമല പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു.
യുഡിഎഫ് – 11, എൽഡിഎഫ് – നാല്, ബിഎസ്പി – ഒന്ന്
എന്നിങ്ങനെയാണ് കക്ഷിനില.
ചിറക്കടവ് പഞ്ചായത്ത്
ചിറക്കടവിൽ എൽഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണ
14 സീറ്റുകൾ നേടിയ എൽഡിഎഫിന് ഇക്കുറി 10 സീറ്റുകൾ
മാത്രമാണ് നേടാനായത്. എൻഡിഎ എട്ട് സീറ്റുകളും യുഡിഎഫ്
മൂന്ന് സീറ്റുകളും ഒരു സ്വതന്ത്രനും വിജയിച്ചു.
വാഴൂർ പഞ്ചായത്ത്
വാഴൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി.
തുടർച്ചയായ മൂന്നാം തവണയാണ് എൽഡിഎഫ് ഭരണം നേടുന്നത്.
ആകെയുള്ള 18 വാർഡുകളിൽ 11 വാർഡുകളിലും എൽഡിഎഫ്
സ്ഥാനാർഥികൾ വിജയിച്ചു. അഞ്ച് സീറ്റുകൾ യുഡിഎഫും രണ്ട്
സീറ്റുകൾ ബിജെപിയും നേടി. കഴിഞ്ഞ പഞ്ചായത്ത്
ഭരണസമിതിയിൽ ഒരംഗം പോലും ഇല്ലാതിരുന്ന ബിജെപി
ഒരിടവേളയ്ക്ക് ശേഷമാണ് സീറ്റുകൾ നേടുന്നത്.
വെള്ളാവൂർ പഞ്ചായത്ത്
വെള്ളാവൂർ പഞ്ചായത്തിൽ എൽഡിഎഫ് ഏഴു സീറ്റുനേടി
ഭരണം നിലനിർത്തി. യുഡിഎഫിന് ആറും ബിജെപിക്ക് ഒന്നും
സീറ്റുകൾ ലഭിച്ചു.
എലിക്കുളം പഞ്ചായത്ത്
എലിക്കുളത്ത് ഇടവേളയ്ക്ക് ശേഷം യുഡിഎഫ് ഭരണം
തിരിച്ചു പിടിച്ചു. യുഡിഎഫ് – എട്ട്, എൽഡിഎഫ് – ഏഴ്, എൻഡിഎ
– രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
കൊക്കയാർ പഞ്ചായത്ത്
കൊക്കയാർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ്
സീറ്റുകൾ വീതം നേടി. ഇവിടെ നറുക്കെടുപ്പിലൂടെ ഭരണം
നിശ്ചയിക്കും.
പെരുവന്താനം പഞ്ചായത്ത്
പെരുവന്താനത്ത് 10 സീറ്റുകൾ നേടി യുഡിഎഫ് ഭരണം
നിലനിർത്തി. നാല് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന്
നേടാനായത്.
ഇവർ ജനപ്രതിനിധികൾ
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
യുഡിഎഫ്-13, എല്‍ഡിഎഫ്-10, എന്‍ഡിഎ-11. മാഞ്ഞുക്കുളം –
മനോജ് ജോസഫ് പൂവത്താനിക്കുന്നേല്‍ (യുഡിഎഫ്), 2. കപ്പാട് –
ജേക്കബ് ജോസ് (യുഡിഎഫ്), 3. വണ്ടന്‍പുറം – അമ്പിളി
ഉണ്ണികൃഷ്ണന് (എന്‍ഡിഎ), 4. മഞ്ഞപ്പള്ളി – രഞ്ചുമോള്‍
രജേന്ദ്രന്‍ (യുഡിഎഫ്), 5. ആനക്കല്ല് – കൊച്ചുറാണി
(യുഡിഎഫ്), 6. കാഞ്ഞിരപ്പള്ളി – സുനി ജോസഫ് (യുഡിഎഫ്),
7. തോട്ടമുഖം – സുബിന് സലീം (എല്‍ഡിഎഫ്), 8.
കാഞ്ഞിരപ്പള്ളി പേട്ട – അഡ്വ. സുനില്‍ തേനംമാക്കല്‍
(യുഡിഎഫ്), 9. വട്ടകപ്പാറ- സുമി ഇസ്മയില്‍ (എല്‍ഡിഎഫ്), 10.
പൂതക്കുഴി – കെ.എ. സുറുമി (യുഡിഎഫ് സ്വത), 11.
കാഞ്ഞിരപ്പള്ളി സൗത്ത് – സയന ഷാമോന് (യുഡിഎഫ്), 12
പട്ടിമറ്റം – ജിനു ചെറിയാന് (എല്‍ഡിഎഫ്), 13 പനച്ചേപ്പള്ളി
– കെ.സി. അജി (എല്‍ഡിഎഫ്), 14. കൂവപ്പള്ളി ജോസഫ്
സെബാസ്റ്റ്യന്‍ (യുഡിഎഫ്),
15. കൊരട്ടി – സജിന്‍ വി. വട്ടപ്പള്ളി (എല്‍ഡിഎഫ്), 16.
മണങ്ങല്ലൂര്‍ – സബിത (യുഡിഎഫ്), 17. വിഴിക്കിത്തോട് –
കെ.ആര്. തങ്കപ്പന് (എല്‍ഡിഎഫ്), 18. ഞള്ളമറ്റം – റിജോ
വാളാന്തറ (എല്‍ഡിഎഫ്), 19. അഞ്ചിലിപ്പ – ആനിയമ്മ ജോയി
കിഴക്കേതലയ്ക്കല്‍ (യുഡിഎഫ്), 20. മണ്ണാറക്കയം – ജാസ്മിന്
മാത്യു (എല്‍ഡിഎഫ്), 21. പഞ്ചായത്ത് ഓഫീസ്- ജോയി
മുണ്ടാമ്പള്ളി (യുഡിഎഫ്), 22. കടമപ്പുഴ – മഞ്ജു മാത്യു
(എല്‍ഡിഎഫ്), 23. മാനിടംകുഴി – ബിജോമോള്‍ ബാബു
(എല്‍ഡിഎഫ്), 24. തമ്പലക്കാട് – സില്‍വി അനില്‍
ഉറുമ്പടിയില് (യുഡിഎഫ്).
എരുമേലി പഞ്ചായത്ത്
യുഡിഎഫ്-14, എൽഡിഎഫ്-7, എൻഡിഎ-2, സ്വത.-11 .
പഴയിടം – നീതു പ്രശാന്ത് (എൽഡിഎഫ് സ്വതന്ത്ര). 2. ചേനപ്പാടി
സുധാ വിജയന് (എൽഡിഎഫ്). 3 കിഴക്കേക്കര – ബിനു മൈക്കിള്‍
(യുഡിഎഫ്). 4. ഒഴക്കനാട് – പി.ഡി. ദിഗീഷ് (യുഡിഎഫ്), 5.
വാഴക്കാല – പി.എച്ച്. നസറുദീന്‍ (യുഡിഎഫ് സ്വത.). 6.
നേര്‍ച്ചപ്പാറ – അഭിരാമി ദേവരാജ് (യുഡിഎഫ് സ്വതന്ത്ര). 7.
കാരിശേരി – പി.കെ. മോഹനന് (എൽഡിഎഫ്),
8. ഇരുമ്പൂന്നിക്കര – എം.വി. ഗിരീഷ് കുമാർ (എൽഡിഎഫ്). 9.
മൂക്കന്‍പെട്ടി – പി.എസ്. സുരണ്യ (എൻഡിഎ), 10.
എയ്ഞ്ചല്‍വാലി – ത്രേസ്യാമ്മ ചാക്കോ (യുഡിഎഫ്). 11. പമ്പാവാലി
– ടോം കാലാപ്പറമ്പില്‍ (സ്വതന്ത്രൻ), 12. കണമല – കെ.എം.
ദേവസ്യാച്ചന് (യുഡിഎഫ്), 13. ഉമ്മിക്കുപ്പ – കെ. കെ. രാജന്
(എൻഡിഎ), 14- മുട്ടപ്പള്ളി – മനോജ് കുമാർ (യുഡിഎഫ്),
15. മുക്കൂട്ടുതറ – സി.കെ. സന്തോഷ് കുമാര്‍ (എൽഡിഎഫ്), 16.
എലിവാലിക്കര – ഇ.ജെ. ബിനോയ് ഇലവുങ്കല്‍ (യുഡിഎഫ്), 17.
തുമരംപാറ – ശാലിനി രാജേഷ് (എൽഡിഎഫ്), 18. പ്രപ്പോസ് –
സി.ജെ. അനുമോള്‍ (യുഡിഎഫ്), 19. എരുമേലി ടൗണ്‍ – ഷെമീന
ലത്തീഫ് (യുഡിഎഫ്), 20. മണിപ്പുഴ – പ്രസന്ന അജി (യുഡിഎഫ്),
21. പൊരിയന്മല – കെ.എച്ച്. അന്‍സര്‍ (യുഡിഎഫ്), 22.
ശ്രീനിപുരം – അമ്പിളി സജീവന് (എൽഡിഎഫ്), 23. കനകപ്പലം –
സാറാമ്മ എബ്രഹാം (യുഡിഎഫ്), 24. ചെറുവള്ളി എസ്റ്റേറ്റ് – ഷീബ
രമണൻ (യുഡിഎഫ്).
ചിറക്കടവ് പഞ്ചായത്ത്
യുഡിഎഫ് – 3, എൽഡിഎഫ് – 10, എൻഡിഎ – 8, സ്വത. – 11
.അട്ടിക്കൽ – മോളിക്കുട്ടി തോമസ് (എൽഡിഎഫ്), 2. കോയിപ്പള്ളി
– ഷാലിജ സുന്ദരേശൻ(എൽഡിഎഫ്), 3. പത്താശാരി – മോഹൻകുമാർ
പൂഴിക്കുന്നേൽ(എൽഡിഎഫ്), 4. ചിത്രാഞ്ജലി -കെ.കെ.
സന്തോഷ്കുമാർ (എൽഡിഎഫ്), 5. മൂലകുന്ന് – ഗൗതം ബാലചന്ദ്രൻ
(എൽഡിഎഫ്), 6. കുന്നുംഭാഗം – സുബിതാ ബിനോയ് (എൻഡിഎ),
7. മണ്ണാറക്കയം – ആന്റണി മാർട്ടിൻ (സ്വത.), 8. ഗ്രാമദീപം –
സൗമ്യാ പ്രസാദ് (എൻഡിഎ), 9. മണ്ണംപ്ലാവ് – എം.ജി. വിനോദ്
(എൽഡിഎഫ്), 10. ഇടഭാഗം – ടി.എൻ. ഗിരീഷ്കുമാർ (എൽഡിഎഫ്),
11. വാളക്കയം – അഭിലാഷ് ബാബു (എൻഡിഎ), 12. ചെറുവള്ളി –
സുമിതാ എം. മോഹൻ (എൻഡിഎ), 13. കറുത്തമഞ്ഞാടി – ഗോപി
പാറാംതോട്(എൻഡിഎ), 14. മൂലേപ്ലാവ് – ത്രേസ്യാമ്മ
നല്ലേപ്പറമ്പിൽ (യുഡിഎഫ്), 15. കൊട്ടാടിക്കുന്ന് – വി.ജി.
ജയകൃഷ്ണൻ (എൽഡിഎഫ്), 16. ചെന്നാക്കുന്ന് – സേതു മാന്താറ്റ്
(യുഡിഎഫ്), 17. തെക്കേത്തുകവല – വിഷ്ണു എസ്. നായർ (എൻഡിഎ),
18. ചിറക്കടവ് സെന്റ്ർ – ലതാ ശ്രീകുമാർ(എൻഡിഎ), 19.
മന്ദിരം ഉഷാ ശ്രീകുമാർ (എൻഡിഎ), 20. കാവാലിമാക്കൽ – ലേഖാ
സാബു(എൽഡിഎഫ്), 21. തോണിപ്പാറ – ഷാക്കി സജീവ് (എൽഡിഎഫ്),
22. ഇരുപതാംമൈൽ – രേഖാ ഡോൺ (യുഡിഎഫ്).
എലിക്കുളം പഞ്ചായത്ത്
യുഡിഎഫ് – 8, എൽഡിഎഫ് – 7, എൻഡിഎ – 21-ഞണ്ടുപാറ:
യമുനാ പ്രസാദ് (യുഡിഎഫ്), 2-ഉരുളികുന്നം: എം.എസ്. മനു
(എൽഡിഎഫ്), 3-വട്ടന്താനം: ജാൻസി ബേബി (എൽഡിഎഫ്),
4-മല്ലികശേരി: ജിമ്മി ജോസ് (എൽഡിഎഫ്), 5-കാരക്കുളം:
മാത്യൂസ് പെരുമനങ്ങാട്ട് (യുഡിഎഫ്), 6-മഞ്ചക്കുഴി: സി.
മനോജ് (എൽഡിഎഫ്), 7-പൊതുകം: അബ്ദുൾകരീം (യുഡിഎഫ്),
8-വഞ്ചിമല: സൂര്യാമോൾ (എൽഡിഎഫ്), 9-പനമറ്റം: ശ്രീജാ സരീഷ്
(എൻഡിഎ),
10-വെളിയന്നൂർ: എം.കെ. സുജാത (എൻഡിഎ), 11-തച്ചപ്പുഴ:
ജിബിൻ എസ്. ജോൺ (യുഡിഎഫ്), 12-രണ്ടാംമൈൽ: തുളസി സാബു
(എൽഡിഎഫ്), 13-മഹാത്മാനഗർ: സുജാതാദേവി (എൽഡിഎഫ്),
14-ഇളങ്ങുളം അമ്പലം: ജിഷ്ണു എസ്. നായർ പറപ്പള്ളിൽ
(യുഡിഎഫ്), 15-കൂരാലി: ജോഷി കെ. ആന്റണി (യുഡിഎഫ്),
16-ഇളങ്ങുളം: മറിയമ്മ ജോസഫ് (യുഡിഎഫ്), 17-മടുക്കക്കുന്ന്:
ആൻസി ജയിംസ് (യുഡിഎഫ്).
മുണ്ടക്കയം പഞ്ചായത്ത്
യുഡിഎഫ് – 12, എൽഡിഎഫ് – 8, സ്വത. – 31. വേലനിലം –
സൂസൻ ജോമി കണ്ടത്തിൽ (സ്വത.) 2. മുണ്ടക്കയം ടൗൺ ഈസ്റ്റ് – താര
മോബി (എൽഡിഎഫ്), 3. മുണ്ടക്കയം ടൗൺ സൗത്ത് – ശിവകുമാർ
(യുഡിഎഫ്), 4. പുത്തൻചന്ത – ബെന്നി നെയ്യൂർ (എൽഡിഎഫ്), 5.
മൈക്കോളജി – സിനി ആന്റോ (സ്വത.), 6. വരിക്കാനി – ബിബിത അജയൻ
(യുഡിഎഫ്), 7. വണ്ടൻപതാൽ ഈസ്റ്റ് – പൊന്നമ്മ ടീച്ചർ
(യുഡിഎഫ്), 8. കരിനിലം – ഗീത (യുഡിഎഫ്),
9. വണ്ടൻപതാൽ – നദീറ ഫൈസൽ (എൽഡിഎഫ്), 10. അസംബനി –
ബൈജിനി ഉദയൻ (യുഡിഎഫ്), 11. മുരിക്കുംവയൽ – രജനി ഷാജി
(യുഡിഎഫ്), 12. പുഞ്ചവയൽ -പ്രതീഷ് കുമാർ (എൽഡിഎഫ്) 13.
കുളമാക്കൽ – ടി.ജെ. ജോൺസൺ (യുഡിഎഫ്) 14. ആനിക്കുന്ന് –
മറിയാമ്മ ആന്റണി (യുഡിഎഫ്), 15. അമരാവതി – സുലോചന സുരേഷ്
(എൽഡിഎഫ്), 16. പുലിക്കുന്ന് – ടി.ടി സാബു (യുഡിഎഫ്), 17.
കണ്ണിമല – അജി വെട്ടുകല്ലാംകുഴി (എൽഡിഎഫ്) 18.
താന്നിക്കപ്പാൽ – വി.ജെ. മനോജ് (യുഡിഎഫ്), 19. വട്ടക്കാവ് –
രേഖ ദാസ് (എൽഡിഎഫ്), 20. ഇഞ്ചിയാനി ജെയിംസ് (സ്വത.), 21.
പൈങ്ങന – സൂസമ്മ മാത്യു (യുഡിഎഫ്), 22. മൈലത്തടി – റോയി
കപ്പിലുമാക്കൽ (യുഡിഎഫ്), 23. നെൻമേനി – സി.വി. അനിൽകുമാർ
(എൽഡിഎഫ്).
പാറത്തോട് പഞ്ചായത്ത്
യുഡിഎഫ് – 8, എല്‍ഡിഎഫ് – 10, എന്‍ഡിഎ – 1, എസ്ഡിപിഐ – 21.
വേങ്ങത്താനം – സരിത പ്രസാദ് തടത്തില്‍ (എല്‍ഡിഎഫ്), 2.
പാലപ്ര – വിഭന്യ വിജയന് (എല്‍ഡിഎഫ്), 3. വെളിച്ചിയാനി –
സജി കുരീക്കാട്ട് (എന്‍ഡിഎ), 4. ചോറ്റി – വിജയമ്മ വിജയലാല്‍
(എല്‍ഡിഎഫ്), 5. ചിറ്റടി – ഡയസ് കോക്കാട്ട് (എല്‍ഡിഎഫ്), 6.
മാങ്ങാപ്പാറ – മേഴ്സി (യുഡിഎഫ്), 7. വടക്കേമല – ഷേര്‍ളി
വർഗീസ് (എല്‍ഡിഎഫ്), 8. കട്ടുപ്പാറ – സുമീന അലിയാര്
കൊല്ലംപറമ്പില്‍ (എസ്ഡിപിഐ), 9. നാടുകാണി – വി.ടി. രഞ്ജിത്ത്
വാളുവേലില്‍ (എസ്ഡിപിഎ), 10. ഇടക്കുന്നം – മാര്ട്ടിന്
തോമസ് (എല്‍ഡിഎഫ്),
11. കൂരംതൂക്ക് – ഫിലോമിന റെജി കൊള്ളിക്കൊളവില്‍
(യുഡിഎഫ്), 12. കൂവപ്പള്ളി – നിഷാ മണി (എല്‍ഡിഎഫ്), 13.
കുളപ്പുറം – ബിജോജി തോമസ് (യുഡിഎഫ്), 14. പാലമ്പ്ര – എം.കെ.
മോഹനന് (യുഡിഎഫ്), 15. മുക്കാലി – രേണുക സാബു (യുഡിഎഫ്),
16. പൊടിമറ്റം – ഷാജഹാന് (എല്‍ഡിഎഫ്), 17. ആനക്കല്ല് –
ജോസഫ് മാത്യു പാലക്കുടി (യുഡിഎഫ്), 18. പുലിക്കുന്ന് –
വിന്‍സെന്റ് മാത്യു (എല്‍ഡിഎഫ്), 19. വണ്ടന്‍പാറ-
ജാക്വിലിന് ടീച്ചര്‍ (യുഡിഎഫ്), 20. പഴൂമല – സൈമ സഹീര്‍
(യുഡിഎഫ്), 21. ചിറഭാഗം – അബ്ദുള്‍ അസീസ് കൊച്ചുവീട്ടില്‍
(എല്‍ഡിഎഫ്).
മണിമല പഞ്ചായത്ത്
യുഡിഎഫ്-11, എൽഡിഎഫ്-4, ബിഎസ്പി-11. മണിമല –
എം.ആർ. നിർമല (യുഡിഎഫ്), 2. പൂവത്തോലി – മിനി (യുഡിഎഫ്), 3.
കറിക്കാട്ടൂർ സെന്റർ – തങ്കച്ചൻ (യുഡിഎഫ്), 4.
കൊന്നക്കുളം – ലിതാ ഷാജി (യുഡിഎഫ്), 5. ചാരുവേലി – ജോജി
(ജോപ്പൻ) (എൽഡിഎഫ്), 6. മുക്കട – സുജ ബാബു (എൽഡിഎഫ്), 7.
ആലയംകവല – ജയദാസ് (യുഡിഎഫ്), 8. പൊന്തൻപുഴ – ജയശ്രീ
(എൽഡിഎഫ്), 9. കറിക്കാട്ടൂർ-സുജ (യുഡിഎഫ്), 10.
കരിന്പനക്കുളം – ജെന്നി കെ. തോമസ് (യുഡിഎഫ്), 11. ആലപ്ര –
ബോബി ജേക്കബ് (യുഡിഎഫ്), 12. വെച്ചൂക്കുന്ന് – അഖിൽ ബാബു
(എൽഡിഎഫ്), 13. മേലേക്കവല – ഷക്കീല സലിം (ബിഎസ്പി), 14.
പുലിക്കല്ല് – ജിജി വെള്ളപ്ലാമുറി (യുഡിഎഫ്), 15.
കറിക്കാട്ടൂർ നോർത്ത്-നിർമല എ. മാത്യു (യുഡിഎഫ്), 16.
നെല്ലിത്താനം – സജി ആന്റണി (യുഡിഎഫ്).
പള്ളിക്കത്തോട് പഞ്ചായത്ത്
യുഡിഎഫ്-6, എൽഡിഎഫ്-5, എൻഡിഎ-4പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്യുഡിഎഫ് – 14, എല്‍ഡിഎഫ് – 1

Downloaded the 22betapk app. So far, seems pretty smooth. A lot more convenient for playing on the move. Check them out 22betapk and play anywhere!