പാലായിൽ ആദ്യ ടേമിൽ 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ചെയർപേഴ്സണായേക്കും

പാലായിൽ ആദ്യ ടേമിൽ 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ചെയർപേഴ്സണായേക്കും; മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യൂ എന്നിവരും പിന്നീടുള്ള വർഷങ്ങളിൽ ചെയർപേഴ്സൺന്മാരായേക്കും

പാലാ: ഭരണം പാലാ നഗരസഭയിൽ സ്വതന്ത്രയായി വിജയിച്ച 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ആദ്യ ടേമിൽ ചെയർപേഴ്സണാകുമെന്ന് സൂചന.

26 വാർഡുകളിൽ ഇടതു മുന്നണിക്ക് 11 ഉം യു ഡി എഫിന് 10 ഉം സീറ്റുകളാണ് ലഭിച്ചത്. ബിനു പുളിയ്ക്കക്കണ്ടത്തിൻ്റെ നേതൃത്വത്തിൽ 3 ഉം മറ്റ് രണ്ടു സ്വതന്ത്രരുമാണ് മറ്റു വിജയികൾ. ധാരണയെത്തുടർന്നു ബിനുവിനു യു ഡി എഫ് പിന്തുണ നൽകിയിരുന്നു. കോൺഗ്രസിൽ നിന്നും പുറത്താക്കിയ മായാ രാഹുലും മറ്റൊരു സ്വതന്ത്രൻ്റെയും പിന്തുണ യു ഡി എഫിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബിനുവിനു എൽ ഡി എഫിനോടും കേരളാ കോൺഗ്രസി(എം) നോടുമുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണ് മകളുടെ ചെയർമാൻ സ്ഥാനത്തിലൂടെ നടപ്പാക്കുക. കഴിഞ്ഞ ടേമിൽ അവസാനടേമിൽ ഒരു വർഷം ചെയർമാനാകേണ്ടിയിരുന്ന ബിനുവിനു കേരളാ കോൺഗ്രസ് (എം) എതിർപ്പിനെത്തുടർന്ന് അതിനു സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഇത്തവണ ആദ്യ ടേം ചെയർമാൻ സ്ഥാനം ബിനുവിന് നേടിയെടുത്തേ മതിയാകൂ. യു ഡി എഫിനാകട്ടെ ഇവരുടെ പിന്തുണയില്ലാതെ ഭരണം പിടിക്കാനാവില്ല.

യു ഡി എഫ് ഭരണത്തിൽ വന്നാൽ മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവരും കഴിഞ്ഞ ഇടതുഭരണ മാതൃകയിൽ ചെയർപേഴ്സൺന്മാരാകും.

ദിയ ബിനു ആദ്യ രണ്ടു വർഷവും മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവർ യഥാക്രമം തുടർന്നു ഓരോ വർഷവും ചെയർപേഴ്സൺന്മാരാകാനുള്ള സാധ്യതയാണ് യു ഡി എഫിൽ നിലനിൽക്കുന്നത്.

One thought on “പാലായിൽ ആദ്യ ടേമിൽ 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ചെയർപേഴ്സണായേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!