ഡൽഹി – കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,000; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ

തിരുവനന്തപുരം: യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ. ഇൻഡിഗോ വിമാനത്തിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. എയർ ഇന്ത്യാ ടിക്കറ്റ് നിരക്ക് അറുപതിനായിരം തൊട്ടു. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് അരലക്ഷത്തിന് അടുത്തു.

ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയർത്തി. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയർത്തി.

ഇന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളൊന്നും തന്നെ ഇല്ല. നാളെ (ശനിയാഴ്ച) രണ്ട് സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ സർവീസിന് 62,000 രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 45,000 രൂപയാണ്. ഇന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.

മൂന്നുദിവസത്തിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ്‌ റദ്ദാക്കിയത്‌. നൂറിലേറെ വിമാനങ്ങൾ വൈകി. കുറച്ചുദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത.

സമാന രീതിയിൽ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായി വർധിപ്പിച്ചിട്ടുണ്ട്.

38 thoughts on “ഡൽഹി – കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,000; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ

  1. معمولاً سئوکارها میگن “تضمین توی سئو وجود نداره”، اما سایتی‌گو این تابو رو شکسته. وقتی تخصص و تجربه بالا باشه، میشه نتیجه رو هم پیش‌بینی و تضمین کرد. این یعنی شما پولتون رو جای امنی میذارید که خروجیش مشخصه. برای اینکه با خیال راحت و بدون استرس کسب‌وکارتون رو رشد بدید، پیشنهاد من استفاده از سرویس سئو تضمینی با قرارداد رسمی هست.

  2. تریدرهای ایرانی همیشه با مشکل احراز هویت حساب در بروکرهای جهانی مواجه‌اند. خوشبختانه Shoopi با ارائه سرویس وریفای قانونی حساب‌های فارکس این مشکل را به طور کامل حل کرده است. مدارک، شناسنامه‌ای و فیزیکی هستند و با آی‌پی و سیم‌کارت واقعی ثبت می‌شوند، بنابراین هیچ بروکری حساب شما را مسدود نخواهد کرد.

  3. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!