വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങൾ നഗരസഭകളിലെയും
ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി.
യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂർ സത്രം വെയർ ഹൗസിൽനിന്ന്
ബ്ലോക്ക്, മുനിസിപ്പൽ റിട്ടേണിംഗ് ഓഫീസർമാർ കൈപ്പറ്റി. ഏറ്റുമാനൂർ,
ചങ്ങനാശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ
എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് ശനിയാഴ്ച നൽകിയത്. ജില്ലാ
തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ചേതൻകുമാർ മീണ സത്രം വെയർ ഹൗസ്
സന്ദർശിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ –
സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ്
യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന്റെ തലേന്ന് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറും.ഞായറാഴ്ച(നവംബർ
30 ന്) ഏറ്റുമാനൂർ, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകൾ, കോട്ടയം,
ഈരാറ്റുപേട്ട നഗരസഭകൾ, ഡിസംബർ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ, വാഴൂർ,
മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള
യന്ത്രങ്ങൾ കൈമാറും. ഡിസംബർ ഒന്നോടെ പൂർത്തിയാകും. ഇ.വി.എം നോഡൽ
ഓഫീസർ എം. അരുൺ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.കെ. സുനിൽ
കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരായ ജിതിൻ സി. മാത്യു, അജിത്
മാത്യു, അരവിന്ദ് സുധീശൻ വെയർ ഹൗസ് കീപ്പർ പി.ഐ. നൗഷാദ് എന്നിവർ നേതൃത്വം
നൽകി.ഫോട്ടോ ക്യാപ്ഷൻ: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന
ഏറ്റുമാനൂർ സത്രം വെയർ ഹൗസ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സന്ദർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!