പമ്പാവാലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ  വീട്ടമ്മയ്ക്ക് ഗുരുതരപരുക്ക് 

എരുമേലി :പമ്പാവാലി അഴുതമുന്നിയിൽ   വീട്ടുമുറ്റത്ത് ഗെയ്റ്റിങ്കിൽ വച്ചിരുന്ന പശുവിൻ പാൽ എടുക്കാൻ ചെന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിയിട്ടു .പമ്പാവാലി അട്ടിപ്പടി ഏനാമറ്റത്തിൽ ലീലാമ്മ ജോസഫി(65)നെ ആണ് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കാട്ടുപന്നി ആക്രമിച്ചത് .വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികൾക്ക് ഭീതിയിലാണ്.   പാലുകുപ്പി എടുക്കാൻ മുറ്റത്തിറങ്ങിയ ലീലാമ്മയെ അപ്രതീക്ഷിതമായി കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ലീലാമ്മയുടെ കാലിന് പരിക്കേറ്റു . ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കാട്ടുപന്നികളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം വർധിക്കുന്നതിനെ തുടർന്ന് നാട്ടുകാർ അതീവ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!