വിവരസാങ്കേതിക സേവനത്തിൽ നിന്നും ജനസേവനമേഖലയിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകർ 

കോട്ടയം :വിവരസാങ്കേതികവിദ്യ സേവനത്തിലൂടെ   സമൂഹത്തിന്റെ താഴെത്തട്ടിലെത്തിച്ച അക്ഷയ സംരംഭകർ പൊതുജന സേവനത്തിനായി ,നാടിൻറെ വികസനത്തിനായി ജനവിധി തേടുകയാണ് .കോട്ടയം ജില്ലയിൽ എട്ട് അക്ഷയ സംരംഭകരാണ്  ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത് .കോട്ടയം നഗരസഭയിലെ നാലാം വാർഡിലേക്ക് സി പി എം സ്ഥാനാർത്ഥിയായി റെജിമോൻ എം ഇ ആണ് മത്സരിക്കുന്നത് .നിലവിൽ സംക്രാന്തി അക്ഷയ സംരംഭകനും നഗരസഭയിലെ 2015 -2020 കാലഘട്ടത്തെ   മുൻ അംഗവുമാണ് .അയർക്കുന്നം സംരംഭകനായ പ്രദീഷ് ജേക്കബ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി അയർക്കുന്നം പഞ്ചായത്തിലെ 12 ആം വാർഡിലേക്കാണ് മത്സരിക്കുന്നത് .ഞീഴൂർ പഞ്ചായത്തിലെ അക്ഷയ സംരംഭകയായ സന്ധ്യ അരുൺകുമാർ പഞ്ചായത്തിലെ എട്ടാംവാർഡിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് .മാഞ്ഞൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് അക്ഷയ സംരംഭകനായ രാജുമോൻ കെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് .വിജയപുരം പഞ്ചായത്തിലെ അക്ഷയ സംരംഭകയും ,മികച്ച സംഘാടകയുമായ സൗമ്യ പി എസ്  ഒൻപതാം വാർഡിലേക്ക് കോൺഗ്രസ് സ്ഥാനാര്ഥിയായിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത് .പുതുപ്പള്ളിയിലെ അക്ഷയ പ്രവർത്തക ദിവ്യ എസ് രവി ബി ജെ പി ടിക്കെറ്റിൽ എൻ ഡി എ സ്ഥാനാർത്ഥിയായി പുതുപ്പള്ളി പഞ്ചായത്തിലെ 12 ആം വാർഡിൽ   രംഗത്തുണ്ട് .ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നീണ്ടൂർ ഡിവിഷനിൽ   യൂ  ഡി എഫിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി  അക്ഷയ സൗരംഭകയായ സൗമ്യ വിനീഷ് ജനകീയ പോരാട്ടം നടത്തുകയാണ് .എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ കാരിശ്ശേരിയിൽ എൽ ഡി എഫിലെ സി പി ഐ സ്ഥാനാർത്ഥിയായി പുഞ്ചവയൽ അക്ഷയ സംരംഭകൻ പി കെ മോഹനൻ മാഷും ജനവിധി തേടുകയാണ് .വിവര സാങ്കേതിക മേഖലയിലെ ജനസേവനത്തിന്റെ പാതയോടൊപ്പം നാടിൻറെ വികസനവും ജനസേവനവും കാത്തുസൂക്ഷിക്കാൻ ജനകീയ പ്രേശ്നങ്ങളിൽ ഇടപെടുവാൻ ജനവിധി തേടുന്ന എല്ലാ അക്ഷയ സംരംഭകർക്കും വിജയാശംസകൾ നേരുന്നു .

6 thoughts on “വിവരസാങ്കേതിക സേവനത്തിൽ നിന്നും ജനസേവനമേഖലയിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകർ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!