മറ്റു പാര്‍ട്ടികളുടെ യോഗങ്ങളിലും ജാഥകളിലും തടസ്സം സൃഷ്ടിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍ബന്ധമായും
മാതൃകാ പെരുമാറ്റചട്ടം (Model Code of Conduct) പാലിക്കണമെന്ന് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ജാതി, മതം, ഭാഷ, വംശം,
സമുദായം തുടങ്ങിയ അടിസ്ഥാനങ്ങളില്‍ വൈരാഗ്യം സൃഷ്ടിക്കുന്നതോ, ഭിന്നതകള്‍
വളർത്തുന്നതോ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ രാഷ്‌ട്രീയകക്ഷികളും
സ്ഥാനാര്‍ത്ഥികളും ചെയ്യരുതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വ്യക്തികളുടെ
സ്വകാര്യജീവിതത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളോ വിമര്‍ശനങ്ങളോ
ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ജാതി-മത
സമൂഹങ്ങളുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനോ ആരാധനാലയങ്ങള്‍ പ്രചാരണ
വേദികളാക്കാനോ പാടില്ല. സ്ഥാനാർത്ഥിയെയോ വോട്ടറെയോ സാമൂഹികമായി
ബഹിഷ്‌കരിക്കുമെന്നോ ജാതിഭ്രഷ്ടമാക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതും
കർശനമായി വിലക്കപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!