ഭർത്താവ് ജോർജുകുട്ടി പഞ്ചായത്തിലേക്കും ഭാര്യ തങ്കമ്മ ബ്ലോക്കിലേക്കും സി പി എം സ്ഥാനാർത്ഥികൾ

എരുമേലി :പാർട്ടി ഇല്ലാത്ത ജീവിതം എന്താണെന്നറിയാത്ത ഭാര്യയും ഭർത്താവും ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥികളാകും .സി പി എം ഏരിയ കമ്മിറ്റി അംഗമായ മുക്കൂട്ടുതറ ഇരുമേടയിൽ കെ സി ജോർജുകുട്ടി എരുമേലി പഞ്ചായത്തിലെ എലിവാലിക്കര വാർഡിലാണ് ജനവിധി തേടുന്നത് . ഭാര്യ സി പി എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ തങ്കമ്മ ജോർജുകുട്ടി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചേനപ്പാടി ഡിവിഷനിൽ ആണ് മത്സരിക്കുന്നത് .25 വർഷത്തോളം സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്ന കെ സി ജോർജ്കുട്ടി ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് . കഴിഞ്ഞ തവണ ജോർജ്കുട്ടിയുടെ ഭാര്യയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ജയിച്ച വാർഡാണ് എലിവാലിക്കര. 22 ആം വയസിൽ ഭരണങ്ങാനത്ത് എം കോം ആദ്യവർഷം പഠനം നടത്തുമ്പോൾ പാർട്ടി ഏരിയ കമ്മറ്റി അംഗം .ഭരണങ്ങാനം എ ഗ്രേഡ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ആറു വർഷം അവിടെ തുടങ്ങി തങ്കമ്മയുടെ രാഷ്ട്രീയ ജീവിതം .അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വൻ ആണ് 1995 മെയ് 14 നു നടന്ന ഇവരുടെ വിവാഹത്തിന് നെത്ര്വതം വഹിച്ചത് .ജോർജുകുട്ടിയെ കല്യാണം കഴിച്ചതോടെ പ്രവർത്തനം മുക്കൂട്ടുതറയിലേക്ക് മാറ്റുകയായിരുന്നു . എരുമേലി പഞ്ചായത്ത് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്കമ്മ ജോർജുകുട്ടി വഹിച്ചിട്ടുണ്ട് .ഏകമകൾ അലീനയുടെ കല്യാണം കഴിഞ്ഞതോടെ ഭാര്യയും ഭർത്താവും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരാണ് .സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജിന്റെ സഹോദരിയാണ് തങ്കമ്മ ജോർജുകുട്ടി ‘

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!