ലെൻസ്ഫെഡ് ഏരിയ സമ്മേളനം  :സുനിൽ ജാഫർ പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി:സമൂഹിക പ്രതിബന്ധതയോടെ ജനങ്ങളുടെ നന്മ മുൻനിർത്തി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ കെട്ടിട നിർമ്മാണ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ലെൻസ്ഫെഡ് എന്ന് ചീഫ് വിപ്പ് ഡോ:എൻ.ജയരാജ് പറഞ്ഞു. ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്)പൊൻകുന്നം ഏരിയയുടെ പതിനാലാമത് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അനൽ ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സി.ആർ.ശ്രീകുമാർ, വാർഡ് മെമ്പർ രാജേഷ്.കെ ജി, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ അമ്പിളി ഉണ്ണിക്കൃഷ്ണൻ, ലെൻസ്ഫെഡ് ഉന്നത വിദ്യാഭ്യാസ ചെയർമാൻ സനിൽ കുമാർ.പി.എം, ലെൻസ്ഫെഡ് ക്ഷേമനിധി ബോർഡ് ജോയിന്റ് കൺവീനർ കെ.എൻ.പ്രദീപ് കുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്ത്.എസ് എന്നിവർ സംസാരിച്ചു.സംഘടനാ തിരഞ്ഞെടുപ്പിന് ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ,സെക്രട്ടറി അനിൽകുമാർ.കെ.കെ,ബൈജു.ടി.സി,എന്നിവർ നേതൃത്വം നൽകി.ഏരിയ സെക്രട്ടറി സനീഷ് വിജയൻ റിപ്പോർട്ടും,ട്രഷറർ അനിൽ കുമാർ.എം.ബി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2025 /27 കാലത്തേക്കുള്ള ഭാരവാഹികളായി സുനിൽ ജാഫർ (പ്രസിഡന്റ്),സനീഷ് വിജയൻ (സെക്രട്ടറി),അനിൽ കുമാർ.എം.ബി (ട്രഷറർ),ബിനു.കെ.ജി,ജയേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ),ജോസ് പടിയറ,മനു മോഹൻ (ജോയിന്റ് സെക്രട്ടറി)എന്നിവരെ തൊരഞ്ഞെടുത്തു.സുരേഷ്.എം.എൻ സ്വാഗതവും,ഉദയകുമാർ നന്ദിയും പറഞ്ഞു

6 thoughts on “ലെൻസ്ഫെഡ് ഏരിയ സമ്മേളനം  :സുനിൽ ജാഫർ പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!