കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള 2026 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു.

തിരുവനന്തപുരം  :

2026 ലെ പൊതു അവധികൾ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2026 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ1റിപ്പബ്ലിക് ദിനംജനുവരി 26തിങ്കൾ2ഈദുൽ ഫിത്തർ (റംസാൻ)മാർച്ച് 20വെള്ളി3മഹാവീർ ജയന്തിമാർച്ച് 31ചൊവ്വ4ദുഃഖവെള്ളിഏപ്രിൽ 03വെള്ളി5ബൈശാഖി/ ബോഹാ​ഗ് ബിഹുഏപ്രിൽ 15ബുധൻ6ബുദ്ധ പൂർണിമമെയ് 01വെള്ളി7*ഇദുൽ സുഹ (ബക്രീദ്)മെയ് 27ബുധൻ8മുഹറംജൂൺ 25വ്യാഴം9സ്വാതന്ത്ര്യദിനംഓഗസ്റ്റ് 15ശനി10നബിദിനംഓഗസ്റ്റ് 25ചൊവ്വ11ഓണംഓഗസ്റ്റ് 26ബുധൻ12​ഗാന്ധി ജയന്തിഒക്ടോബർ 02വെള്ളി13മഹാനവമിഒക്ടോബർ 19തിങ്കൾ14വിജയ ദശമിഒക്ടോബർ 20ചൊവ്വ15ദീപാവലിനവംബർ 08ഞായർ16ഗുരുനാനാക്ക് ജയന്തിനവംബർ 24ചൊവ്വ17ക്രിസ്തുമസ്ഡിസംബർ 25വെള്ളി ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 20), ഈദുൽ സുഹ (ബക്രീദ്) (മെയ് 27), മുഹറം (ജൂൺ 25), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 25) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന പട്ടികയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ​ ഗവണ്മെന്റ്  ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും മാറ്റുകയാണെങ്കിൽ, മാറ്റിയ തീയതി മാത്രമേ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്കും അവധി ദിനമായി പരി​ഗണിക്കൂ.39 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ​ഗവണ്മെന്റ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാം.

6 thoughts on “കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള 2026 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!